Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'വീട്ടുകാരോടൊന്നും ചോദിച്ചില്ല; ലോകം മുഴുവൻ അപകടത്തിലാകുമ്പോൾ ഇങ്ങനെ ഓരോരുത്തരും മുന്നിട്ടിറങ്ങി സന്മനസ് കാട്ടിയാലേ കോവിഡിനെ തുരത്താനാകൂ' : കോവിഡ് വാക്സിൻ പരീക്ഷണത്തിനായി ശരീരം വിട്ടുനൽകിയപ്പോഴും കൂസലില്ലാതെ ഈ 29 കാരൻ; തളിപ്പറമ്പ് സ്വദേശി സാദിഖിന് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടി; അബുദാബിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിന് ഒരുങ്ങുന്നത് വെല്ലുവിളികളോടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോകമെങ്ങും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സീൻ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുനൽകി തളിപ്പറമ്പ് സ്വദേശി കേരളത്തിന്റെ അഭിമാനമായി. തളിപ്പറമ്പ് നോർത്ത് കുപ്പം സ്വദേശി കക്കോട്ടകത്ത് വളപ്പിൽ കെ.വി.സാദിഖാ(29)ണ് അബുദാബിയിൽ കോവിഡ് വാക്‌സീൻ സ്വന്തം ശരീരത്തിൽ കുത്തിവച്ച് മെഡിക്കൽ പരീക്ഷണത്തിന് വിധേയമാകുന്നത്.

പരീക്ഷണത്തിന് തയാറാകാൻ സാദിഖിന് വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല. വാക്‌സീൻ കുത്തിവച്ച് 7 ദിവസം അധികൃതർ നൽകുന്ന ഡയറിയിൽ അതത് ദിവസത്തെ അനുഭവങ്ങൾ എഴുതണം. പിന്നീട് 21 ാം ദിവസം അടുത്ത വാക്‌സീനും കുത്തിവയ്ക്കും. തുടർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളാണ് നടക്കുന്നത്. കുപ്പത്ത് മുൻ പ്രവാസിയായ കെ.അഹമ്മദിന്റെയും കെ.വി.ഫാത്തിമയുടെയും മകനാണ് സാദിഖ്. സാദിഖിന്റെ പിന്തുണയുമായി തളിപ്പറമ്പ് ടീം കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്.

എട്ട് വർഷത്തോളമായി യു എ ഇയിൽ ജോലി ചെയ്യുന്ന ഇരുപത്തി ഒൻപത്കാരനായ സാദ്ദിഖ് താൻ വിയർപ്പൊഴുക്കുന്ന രാജ്യത്തിനായി ചെയ്ത ത്യാഗം ലോകത്തിനോന്നാകെ ഉപയോഗപ്പെടുമെന്ന പ്രതീക്ഷയിലാണ്. നമ്മളിൽ ഓരോരുത്തരും സന്മനസുകാട്ടി മുന്നിട്ടിറങ്ങിയാലെ കോറോണയെ നേരിടാൻ കഴിയൂവെന്നും. ഓരോ മഹാമാരിയെയും തുരത്താൻ ഇതുപോലെ ആയിരങ്ങൾ മുന്നിട്ടിറങ്ങിയതുകൊണ്ടാണ് അവയെ പ്രതിരോധിക്കാൻ മരുന്നുകളും വാക്‌സിനുകളും ഇന്ന് ലഭിക്കുന്നതെന്നും ഒപ്പം വാക്സിനേഷൻ നടത്തുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സഹകരണവും സ്‌നേഹപൂർവ്വമുള്ള പെരുമാറ്റവും കൂടുതൽ ധൈര്യം നൽകിയെന്നും സാദ്ദിഖ് ് പറഞ്ഞു.

സാദിഖിനെ പോലെ നിരവധി മലയാളികൾ കഴിഞ്ഞ ദിവസം വാക്‌സിൻ പരീക്ഷണവുമായി സഹകരിച്ചിട്ടുണ്ട്.യുഎഇയുടെ നിരവധി നേട്ടങ്ങൾക്ക് സാക്ഷിയായ മലയാളികൾ വാക്‌സിൻപരീക്ഷണത്തിലും ഒപ്പമുണ്ട്.

വാക്‌സിൻ പരീക്ഷണത്തിന് വിധേയമനാകുന്നകാര്യം സാദിഖ് വീട്ടുകാരോടൊന്നും ആലോചിട്ടില്ല. പരീക്ഷണത്തിന്റെ ഫലം പൂർണമായി വ്.ക്തമാകാൻ അഞ്ച് മാസമെങ്കിലും എടുക്കും. ഫലം വിജയകരമായാൽ ഈ ചരിത്ര ദൗത്യത്തിനായി സ്വയം അർപ്പിച്ചവരുടെ കൂട്ടത്തിൽ ഈ 29 കാരനും ഉൾപ്പെടും. ചൈനീസ് കമ്പനിയായ സിനഫാമുമായി ചേർന്നാണ് യുഎഇ അഡ്‌നക്കിൽ വാക്‌സിനേഷൻ പരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.

എട്ടുവർഷമായി അബുദബി അബ്ഷാനിലെ ഗസ്സ്‌കോ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിലാണ് സാദിഖ ജോലി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP