Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്സിങ് മോഹം പൂർത്തിയാക്കാൻ സീരിയൽ താരം ഭാഗ്യലക്ഷ്മി ലണ്ടനിൽ; തട്ടീം മുട്ടീം മുന്നേറുന്നത് മീനാക്ഷിയില്ലാതെ; ഗ്രേറ്റ് യാർമൗത്തിലെ ജോലി ആസ്വദിച്ചു യുകെ മലയാളിയായി മാറിയത് ആറു മാസം മുൻപ്; യാത്രകൾ ഇഷ്ടപ്പെടുന്ന യുവനടിക്കു സാധ്യമായത് ജീവിത മോഹം

നഴ്സിങ് മോഹം പൂർത്തിയാക്കാൻ സീരിയൽ താരം ഭാഗ്യലക്ഷ്മി ലണ്ടനിൽ; തട്ടീം മുട്ടീം മുന്നേറുന്നത് മീനാക്ഷിയില്ലാതെ; ഗ്രേറ്റ് യാർമൗത്തിലെ ജോലി ആസ്വദിച്ചു  യുകെ മലയാളിയായി മാറിയത് ആറു മാസം മുൻപ്; യാത്രകൾ ഇഷ്ടപ്പെടുന്ന യുവനടിക്കു സാധ്യമായത് ജീവിത മോഹം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡു കാലത്തു ലണ്ടനിൽ എത്തിയ മലയാളത്തിലെ പ്രശസ്ത ടെലിവിഷൻ താരം ഭാഗ്യലക്ഷ്മി പ്രഭു എല്ലാവരെയും ഏറെ മിസ് ചെയ്യുന്നതായി സോഷ്യൽ മീഡിയ വഴി വിളിച്ചു പറഞ്ഞിരിക്കുന്നു. യാത്രകൾ ഇഷ്ടപെടുന്ന താരം കോവിഡ് ലോക് ഡൗണിനു മുൻപ് തന്നെ ലണ്ടനിൽ എത്തിയതായാണ് സൂചന. നഴ്സിങ് പഠനം പൂർത്തിയാക്കിയ താരം ജോലി ലഭിച്ചതിനെ തുടർന്നാണ് ലണ്ടനിൽ എത്തിയതെന്ന സൂചനയാണ് ഇപ്പോൾ സീരിയൽ പങ്കുവയ്ക്കുന്നത്. എന്നാൽ ഇതിനു പകരമായി ലോക്ഡൗൺ മൂലം കുടുങ്ങി പോയതാണെന്ന് വാദമാണ് താരം ഉന്നയിക്കുന്നത്. ഭാഗ്യലക്ഷ്മി ലണ്ടനിൽ എത്തിയത് സംബന്ധിച്ച സൂചനകൾ സഹതാരം മഞ്ജു പിള്ള തന്നെ പുറത്തു വിട്ടിരുന്നു. മൂന്നു പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായി ഏറ്റവും പുതിയ എപ്പിസോഡുകളിലും മീനാക്ഷി തിളങ്ങിയിരുന്നു.

തിങ്കൾ മുതൽ വെള്ളി വരെ സംപ്രേഷണം ചെയ്തിരുന്ന സീരിയൽ ഇപ്പോൾ കോവിഡ് മൂലം ശനിയും ഞായറും മാത്രമാണ് ടെലികാസ്റ്റ് ചെയ്യുന്നത്. പ്രധാന കഥാപാത്രം ആയിരുന്ന ഭാഗ്യലക്ഷ്മി ഇല്ലാതെ കഥ എങ്ങനെ മുന്നേറും എന്ന സംശയമാണ് പ്രേക്ഷകർക്ക്. നേരത്തെ താരം ഗൾഫിൽ പോയതാണ് ഉടൻ മടങ്ങി എത്തും എന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകിയിരുന്നത്. മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള പരമ്പരയിൽ ഒന്നാണ് തട്ടീം മുട്ടീം.

അതേസമയം സീരിയൽ കഥയിൽ കുടുംബത്തിലെ കടബാധ്യതകൾ മനസിലാക്കി ലണ്ടനിൽ ജോലി തേടി മീനാക്ഷി പോയതായി ഏറ്റവും പുതിയ രംഗങ്ങളിൽ അവതരിപ്പിച്ചു കഥയ്ക്ക് ട്വിസ്റ്റ് നൽകാൻ അണിയറ പ്രവർത്തകർ ശ്രമം തുടങ്ങിയതായി പറയപ്പെടുന്നു. എന്നാൽ താൻ പരമ്പര ഉപേക്ഷിച്ചതായി താരം വ്യക്തമാക്കുന്നുമില്ല. തട്ടീം മുട്ടീം അങ്ങനെ തട്ടിക്കളയാൻ പറ്റുന്ന പരമ്പര അല്ലെന്നാണ് താരത്തിന്റെ നിലപാട്.

താൻ തിരിച്ചെത്തുമെന്നും ഭാഗ്യലക്ഷ്മി അടുത്തിടെയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കോവിഡിൽ കുടുങ്ങിയ കാരണം ഇപ്പോൾ ലണ്ടനിൽ നിന്നും മടങ്ങാൻ നിർവ്വാഹം ഇല്ലെന്നും കാര്യങ്ങൾ പഴയ പടിയായാൽ താൻ പരമ്പരയിൽ തിരിച്ചെത്തും എന്നുമാണ് താരത്തിന്റെ നിലപാട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താരം ജോലി തേടി തന്നെയാണ് ലണ്ടനിൽ എത്തിയതെന്ന സൂചനയും സഹതാരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

തട്ടീം മുട്ടീം എന്ന ജനപ്രിയ ഹാസ്യ പരിപാടിയിൽ വളരെ തുടക്കം മുതലേയുള്ള പ്രധാന കഥാപാത്രമാണ് ഭാഗ്യലക്ഷ്മിയുടെ മീനാക്ഷി. ജീവിതത്തിൽ സഹോദരനായ സിദ്ധാർഥ് പ്രഭുവാണ് സീരിയലിലും സഹോദരനായി അഭിനയിക്കുന്നത്, കണ്ണൻ എന്ന പേരിൽ. പ്രശസ്ത സിനിമ താരം കെപിഎസി ലളിത, മഞ്ജു പിള്ള എന്നിവരുടെ സാന്നിധ്യം കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ഏറെ ജനപ്രിയമാണ് മനോരമയുടെ തട്ടീം മുട്ടീം എന്ന പരമ്പര.

സാധാരണയായി യാത്രകൾ ഇഷ്ടപ്പെടുന്ന ഭാഗ്യലക്ഷ്മിയും സിദ്ധാർഥും ഒന്നിച്ചാണ് യാത്ര ചെയ്യുന്നതെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു ഭാഗ്യലക്ഷ്മിയുടെ യാത്ര. നഴ്സിങ് പഠനം പൂർത്തിയാക്കി, യുകെയിൽ എത്തുവാൻ ആവശ്യമായ ഐഇഎൽടിഎസ് കോച്ചിങ്ങും പാസായ മീനാക്ഷിയെ കുടുംബത്തിന്റെ ബാധ്യത തീർക്കാൻ ലണ്ടനിൽ എത്തിക്കുന്നതായാണ് പരമ്പരയുടെ അണിയറക്കാർ പറയുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താരം ജോലി തേടി തന്നെയാണ് യുകെയിൽ എത്തിയതെന്നും മടങ്ങി വരവിനുള്ള സാധ്യത തീരെ ചെറുതെന്നും സൂചനകൾ വ്യക്തമാക്കുന്നു.

അതിനിടയിൽ ഒത്തുവന്ന യുകെ അവസരം കൈവിട്ടു കളയാതിരുന്ന ഭാഗ്യലക്ഷ്മി ജോലി സംബന്ധമായ ആവശ്യത്തിനാണ് ലണ്ടനിൽ തുടരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജോലിയിൽ സ്ഥിരപ്രവേശം നേടിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ പത്തു വർഷമായി തുടരുന്ന പരമ്പരയിലെ രണ്ടാം ഘട്ടമാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്. രണ്ടു തവണ മികച്ച പരമ്പരയ്ക്കുള്ള സംസ്ഥാന അവാർഡും തട്ടീം മുട്ടീം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഭാഗ്യലക്ഷ്മിയും ഭർത്താവായി അഭിനയിക്കുന്ന സാഗർ സൂര്യനുമാണ് പ്രധാന കഥാപാത്രങ്ങൾ. ഇവരെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നതും.

യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങളായ ഭാഗ്യലക്ഷ്മിയും സിദ്ധാർത്ഥും ഒന്നിച്ച് ഏറെ യാത്രകൾ നടത്തിയിട്ടുണ്ട്. ഇരുവരുടെയും സ്വപ്ന യാത്ര കൂടി ആയിരുന്നു ലണ്ടൻ ട്രിപ്പ്. എന്നാൽ യാത്ര ഒത്തുവന്നപ്പോൾ അത് സഹോദരിക്ക് മാത്രമായി മാറുക ആയിരുന്നു. ജീവിതത്തിലും നഴ്സിങ് പാസായ, യുകെയിൽ എത്താൻ ഐഇഎൽടിഎസ് കോച്ചിങ് പൂർത്തിയാക്കിയ താരം യുകെയിൽ എത്തുക എന്നത് ജീവിതാഭിലാഷമായി കഴിഞ്ഞ വർഷം നടത്തിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ലണ്ടൻ പോലെ സുരക്ഷിതവും സ്വസ്ഥവും ആയി ജീവിക്കാൻ പറ്റിയ സ്ഥലം വേറെ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതുമായി കൂട്ടി വായിക്കുമ്പോൾ യുകെയിൽ നഴ്സായി ജോലി ചെയ്തു ജീവിക്കാൻ വേണ്ടി തന്നെയാകാം താരം ലണ്ടനിൽ എത്തിയതെന്ന സംശയം ബലപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP