Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധിജിയുടെ കണ്ണാടി അടിച്ചുകൊണ്ടുപോയ സായിപ്പിന്റെ മക്കൾക്ക് ഇപ്പോൾ കോടികൾ; ബ്രിസ്റ്റോളിൽ നടന്ന ലേലത്തിൽ ലഭിച്ചത് വിലമതിക്കാനാകാത്ത വില; ഇന്ത്യൻ സ്മാരകങ്ങൾ അടിച്ചുമാറ്റി സായിപ്പ് ഇപ്പോഴും പുട്ടടിക്കുന്ന കഥ

ഗാന്ധിജിയുടെ കണ്ണാടി അടിച്ചുകൊണ്ടുപോയ സായിപ്പിന്റെ മക്കൾക്ക് ഇപ്പോൾ കോടികൾ; ബ്രിസ്റ്റോളിൽ നടന്ന ലേലത്തിൽ ലഭിച്ചത് വിലമതിക്കാനാകാത്ത വില; ഇന്ത്യൻ സ്മാരകങ്ങൾ അടിച്ചുമാറ്റി സായിപ്പ് ഇപ്പോഴും പുട്ടടിക്കുന്ന കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ ഒരുകാലത്ത്. പല യൂറോപ്യൻ ശക്തികളും ഇന്ത്യൻ മണ്ണിലേക്ക് എത്തിയതും ആ സമ്പത്ത് കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയെ കൊള്ളയടിച്ചതിന്റെ വിശദമായ കഥകൾ ശശി തരൂരിന്റെ ആൻ ഇറ ഓഫ് ഡാർക്ക്നെസ്സ് എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.

കാകതീയ രാജാക്കന്മാരുടെ വറംഗലിൽ നിന്നും ഡൽഹി സുൽത്താന്മാർ കൊള്ളയടിക്കുകയും, മയൂര സിംഹാസനത്തെ അലങ്കരിക്കുകയും, ഇപ്പോൾ ബ്രിട്ടീഷ് രാജകിരീടത്തിന്റെ ഭാഗമായി തിളങ്ങുകയും ചെയ്യുന്ന കോഹിനൂർ രത്നം മുതൽ വിലപിടിപ്പുള്ള പല വസ്തുക്കളൂം ഇന്ത്യയിൽ നിന്നും അവർ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഇതിൽ പലതും പുരാവസ്തു പ്രാധാന്യമുള്ള സാധനങ്ങളായതിനാൽ വലിയ വിലക്ക് വിറ്റ് കാശാക്കിയിട്ടുമുണ്ട്.

അതിന് ഏറ്റവും നല്ലൊരു ഉദാഹരണമാണ് ടിപ്പു സുൽത്താന്റെ വാൾ. ബ്രിട്ടീഷുകാരുടെ കൈയാൽ മരണമടഞ്ഞ ടിപ്പുവിന്റെ പടവാൾ, ബ്രിട്ടീഷ് സൈനികർ തങ്ങളുടെ മേലധികാരിയായ മേജർ ജനറൽ ബെയേർഡിന് സമ്മാനിക്കുകയായിരുന്നു. പലരുടേയും കൈമറിഞ്ഞ ആ പടവാൾ പിന്നീട് ഒരു സ്വകാര്യ ലേലത്തിൽ 1.57 കോടി രൂപയ്ക്ക് സ്വന്തമാക്കി കർണ്ണാടകയിലേക്ക് തിരിച്ചുകൊണ്ടുവന്നത് പ്രമുഖ മദ്യവ്യാപാരിയായിരുന്ന വിജയ് മാല്യ ആയിരുന്നു.

ഇന്ത്യയുടെ പൈതൃകവും ചരിത്രപെരുമയും വിറ്റുകാശാക്കുന്ന ബ്രിട്ടീഷുകാരുടെ പരമ്പരയിൽ പുതിയതൊന്നു കൂടി. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ധരിച്ചിരുന്ന കണ്ണടകളാണ് ഇപ്പോൾ ആയിരക്കണക്കിന് പൗണ്ടിന് വിൽക്കാൻ പോകുന്നത്. ഇന്ത്യയുടെ നേർക്കാഴ്‌ച്ചകൾ കാണുവാൻ ഗാന്ധിജിയെ സഹായിച്ച കണ്ണടകൾക്ക് ഇന്ത്യൻ ചരിത്രത്തിൽ അതീവ പ്രാധാന്യമുണ്ട്.

അർദ്ധനഗ്‌നനായ ഫക്കീർ എന്ന് കളിയാക്കിയ മഹാത്മാവിന്റെ കണ്ണടകൾ ബ്രിട്ടീഷുകാർക്ക് പക്ഷെ, പണമുണ്ടാക്കാനുള്ള മറ്റൊരു വഴി മാത്രമാണ്. ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസിന്റെ ലെറ്റർ ബോക്സിലൂടെ പാഴ്സലായാണ് ഈ സ്വർണം പൂശിയ കണ്ണട എത്തിയത്. അതിനൊപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. ഈ കണ്ണട ഗാന്ധിജിയുടേതാണ്. എന്നെ വിളിക്കുക. എന്നുമാത്രമാണ് അതിൽ എഴുതിയിരുന്നത്. ഒരു ഫോണ നമ്പറുമുണ്ടായിരുന്നു എന്ന് ഓക്ഷനീർ ആൻഡ്രൂ സ്റ്റോവ് പറയുന്നു.

ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായ ഈ കണ്ണട, അദ്ദേഹം തന്നെ ആർക്കോ സമ്മാനിച്ചതായിരിക്കാം എന്നാണ് കരുതുന്നത് എന്ന് ഓക്ഷൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. താൻ ഉപയോഗിച്ചതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ സാധനങ്ങൾ ഇഷ്ടം തോന്നുന്നവർക്ക് സമ്മാനിക്കുന്ന സ്വഭാവം ഗാന്ധിജിക്ക് ഉണ്ടായിരുന്നു. ഇത് വിൽക്കാൻ ഏല്പിച്ച ആളുടെ മുത്തച്ഛന് 1920 ലോ 30 ലോ ഗാന്ധിജി സമ്മാനിച്ചതാണ് ഈ കണ്ണട എന്നും കമ്പനി അവകാശപ്പെടുന്നു.സൗത്ത് ആഫ്രിക്കയിൽ വച്ചാണ് ഇത് നൽകിയതെന്നും വെബ്സൈറ്റിൽ പറയുന്നു.

വാരാന്ത്യത്തിന് ശേഷം തിങ്കളാച്ച സ്ഥാപനം തുറന്നപ്പോഴാണ് ഈ പാഴ്സൽ ലഭിക്കുന്നത്. തുടർന്ന് ഇതിനെ കുറിച്ച് വിശദമായി പഠിക്കുകയും കാര്യങ്ങൾ ബോദ്ധ്യപ്പെടുകയും ചെയ്തെന്നും സ്റ്റോവ് പറഞ്ഞു. ഇത് അയച്ചുതന്നയാളുമായി ബന്ധപ്പെട്ടപ്പോൾ, ആ കണ്ണട നല്ലതല്ലെങ്കിൽ വലിച്ചെറിയാനാണ് ആവശ്യപ്പെട്ടതെന്നും സ്റ്റോവ് പറഞ്ഞു.

അതിന് ഉദ്ദേശം 15000 പൗണ്ട് ( ഏകദേശം 15 ലക്ഷം രൂപ) വിലമതിക്കുമെന്നു പറഞ്ഞപ്പോൾ അയാൾ സ്തബ്ദനായി എന്നും സ്റ്റോവ് പറഞ്ഞു. എന്നാൽ പ്രതീക്ഷകളെയൊക്കെ കവച്ചുവച്ചുകൊണ്ട് ഓൺലൈൻ ബിഡിംഗിൽ തന്നെ ഇപ്പോൾ ഇതിന്റെ വില 50,000 പൗണ്ടിൽ (48 ലക്ഷം രൂപ) എത്തിയിരിക്കുകയാണ് ഓഗസ്റ്റ് 21 നായിരിക്കും അന്തിമ ലേലം വിളി നടക്കുക. അപ്പോഴേക്കും ഇതിന്റെ വില കോടികളിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP