Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഐഎ സംഘത്തിന്റെ യുഎഇ യാത്ര സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധങ്ങൾ തേടി; കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളി അലി സ്വർണ്ണക്കടത്തു സംഘത്തിന്റെ സംരക്ഷണയിലെന്ന് വിവരം; ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ ചോദ്യം ചെയ്താൽ അലിയെ കുടുക്കാമെന്ന് പ്രതീക്ഷ; ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് അടക്കം നിലനിൽക്കുന്ന അലി ചില്ലറക്കാരനല്ല; ദക്ഷിണാഫ്രിക്കയിലെ സ്വർണ ഖനികളിൽ നിന്നും 22 കൊള്ളകൾ നടത്തിയ സായുധ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഇന്ത്യൻ വംശജൻ ഇയാളെന്നും സംശയം

എൻഐഎ സംഘത്തിന്റെ യുഎഇ യാത്ര സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധങ്ങൾ തേടി; കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളി അലി സ്വർണ്ണക്കടത്തു സംഘത്തിന്റെ സംരക്ഷണയിലെന്ന് വിവരം; ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ ചോദ്യം ചെയ്താൽ അലിയെ കുടുക്കാമെന്ന് പ്രതീക്ഷ; ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് അടക്കം നിലനിൽക്കുന്ന അലി ചില്ലറക്കാരനല്ല; ദക്ഷിണാഫ്രിക്കയിലെ സ്വർണ ഖനികളിൽ നിന്നും 22 കൊള്ളകൾ നടത്തിയ സായുധ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഇന്ത്യൻ വംശജൻ ഇയാളെന്നും സംശയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിന് പിന്നിലെ തീവ്രവാദ ബന്ധങ്ങളെ കുറിച്ചാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രധാനമായും അന്വേഷിക്കുന്നത്. കേരളത്തിലേക്ക് ഒഴുകുന്നു കള്ളക്കടത്തു സ്വർണ്ണത്തിലെ ഒരു പങ്ക് വിധ്വംസക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന സംശയമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണം നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകളുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ എൻഐഎ ശേഖരിച്ചു കഴിഞ്ഞു. ഇതിന് ശേഷമാണ് എൻഐഎ യുഎഇ സന്ദർശനത്തിന് ഒരുങ്ങിയതും.

ഈ സന്ദർശനത്തിൽ എൻഐഎയുടെ മുഖ്യലക്ഷ്യം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയെ കണ്ടെത്തലാണ്. തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈ ആക്രമിസംഘം വെട്ടിയതു 2010 ജൂലൈ 4 നാണ്. അതിനു ശേഷം മുങ്ങിയ ഇയാളെക്കുറിച്ച് ഇതുവരെ കാര്യമായ വിവരം ലഭിച്ചിട്ടില്ല. സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത 12ാം പ്രതി മുഹമ്മദ് അലിയിൽ നിന്നാണ് ഈ പിടികിട്ടാപ്പുള്ളി ദുബായിയിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. കൈവെട്ടു കേസിലെ 24ാം പ്രതിയായിരുന്ന അലിയെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചതാണ്. കേസിലെ പിടികിട്ടാപ്പുള്ളികളെ കുറിച്ചു വിവരം നൽകുന്നവർക്ക് എൻഐഎ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അറസ്റ്റ് ഒഴിവാക്കാൻ രാജ്യം വിട്ട പിടികിട്ടാപ്പുള്ളി അന്നു മുതൽ ദുബായിലെ സ്വർണക്കടത്തു റാക്കറ്റിന്റെ സംരക്ഷണത്തിലാണെന്നാണ് അലിയിൽ നിന്നു ലഭിച്ച വിവരം. സ്വർണക്കടത്തിൽ പ്രതി ചേർത്ത ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ ചോദ്യം ചെയ്യുന്നതോടെ ഇയാളെ കണ്ടെത്താൻ കഴിയുമെന്നാണു എൻഐഎയുടെ പ്രതീക്ഷ. ഇന്റർപോളിന്റെ റെഡ് കോർണർ തിരച്ചിൽ നോട്ടിസും ഇയാൾക്കെതിരെ നിലവിലുണ്ട്.

2019 ൽ ദക്ഷിണാഫ്രിക്കയിലെ സ്വർണ ഖനികളിൽ തുടർച്ചയായി 22 കൊള്ളകൾ നടത്തിയ സായുധ സംഘത്തോടൊപ്പമുണ്ടായിരുന്ന ഇന്ത്യൻ വംശജൻ ഇയാളാണോ എന്ന സംശയവും എൻഐഎയ്ക്കുണ്ട്. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തിലും ഇയാൾ പങ്കാളിയാണെന്നാണ് അനുമാനം. ഇതിനുള്ള തെളിവുകൾ ലഭിച്ചാൽ യുഎപിഎ ചുമത്തപ്പെട്ട സ്വർണക്കടത്തു കേസിനു പുതിയ മാനം ലഭിക്കും.

ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാനും സ്വർണക്കടത്തും ഹവാലയും ഉൾപ്പടെയുള്ള ഇടപാടുകളുടെ സ്രോതസ്സ് കണ്ടെത്താനുമാണ് എൻഐഎക്ക് ശ്രമിക്കുന്നത്. ഫൈസലിനെ നേരിട്ടു ചോദ്യം ചെയ്യാൻ അനുവദിക്കുമോ, അതോ എൻഐഎയുടെ ചോദ്യങ്ങൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ദുബായ് പൊലീസാണോ ചോദിക്കുക എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഫൈസലിന്റെ പാസ്‌പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കിയെങ്കിലും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാൻ യുഎഇ ഉടൻ തയാറാകുമോയെന്നും വ്യക്തമല്ല. യുഎഇ സർക്കാരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി ചില ധാരണകളിലെത്തിയ ശേഷമാണ് എൻഐഎ സംഘം പോയിരിക്കുന്നത്.

അതേസമയം, ദുബായിലേക്കു മടങ്ങിയ തിരുവനന്തപുരം കോൺസുലേറ്റ് അറ്റാഷെയുടെ മൊഴിയെടുക്കാൻ അനുവദിക്കണമെന്ന് ഒന്നിലേറെ തവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കൂടുതൽ അറസ്റ്റുകളിലേക്ക് എൻഐഎ നേരത്തെ കടന്നിരുന്നു. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെ നേരത്തെ മുവാറ്റുപുഴയിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് രണ്ടുപേരെയും എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്. തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.

അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണക്കടത്ത് കേസിൽ പിടിയിലായത് നിർണായക വഴിത്തിരിവാണെന്നാണ് എൻ.ഐ.എ. സംഘത്തിന്റെ വിലയിരുത്തിയിരുന്നത്. സ്വർണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തൽ സാധൂകരിക്കുന്നതാണിത്. ഇപ്പോഴത്തെ യുഎഇ സന്ദർശനത്തിലൂടെ തീവ്രവാദബന്ധം തെളിയിക്കുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP