Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നൈയിൽ മഴ ശക്തം; ഡാമുകൾ നിറഞ്ഞു കവിഞ്ഞു

ചെന്നൈയിൽ മഴ ശക്തം; ഡാമുകൾ നിറഞ്ഞു കവിഞ്ഞു

സ്വന്തം ലേഖകൻ

 ചെന്നൈ: ചെന്നൈയിൽ അതിശക്തമായ മഴ തുരുന്നു. കഴിഞ്ഞ ദിവസങ്ങളായി പെയ്യുന്ന തോരാമഴ ഇന്നും നാളെയും തുടരുമെന്നു ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്.ബാലചന്ദ്രൻ പറഞ്ഞു. ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖലയിൽ ന്യൂനമർദം രൂപപ്പെടുന്നതാണു മഴ എത്തിക്കുന്നത്. നീലഗിരി, തേനി, കോയമ്പത്തൂർ ജില്ലകളിൽ ഇന്ന് ഇടിയോടു കൂടിയ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.ചെന്നൈയിൽ പരക്കെ മിതമായ മഴ ലഭിക്കും. ചില മേഖലകളിൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

മഴ ശക്തിമായതോടെ ചെന്നൈയിലെ ഡാമുകൾ എല്ലാം നിറഞ്ഞു കവിഞ്ഞു. മേട്ടൂർ അണക്കെട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച സെക്കൻഡിൽ 6,000 ഘനയടി ജലം മാത്രം എത്തിയിരുന്നത് ഇന്നലെ ഒരു ലക്ഷം കടന്നു. കർണാടകയിലെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിച്ചതിനാലാണിത്. ഇതോടെ സെക്കൻഡിൽ 1,000 ഘനയടി ജലം തുറന്നു വിടുന്നുണ്ടെന്നു സർക്കാർ അറിയിച്ചു. 2 ദിവസത്തിനിടെ അണക്കെട്ടിലെ ജലനിരപ്പ് അഞ്ച് അടി ഉയർന്ന് 75.8 ആയി. 120 അടിയാണ് മേട്ടൂർ അണക്കെട്ടിന്റെ പരമാവധി ശേഷി. കബിനി, കെആർഎസ് ഡാമുകളിൽ നിന്നു കൂടുതൽ ജലം തുറന്നു വിടുന്നതിനാൽ വരും ദിവസങ്ങളിൽ മേട്ടൂരിൽ വീണ്ടും ജലനിരപ്പ് ഉയരും.

ഭവാനി സാഗർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി ശേഷിയോട് അടുത്തു. 105 അടി ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ ജലനിരപ്പ് 98.87 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.50 അടിയായി. ഇതു 136ൽ എത്തുമ്പോൾ അധിക ജലം ഘട്ടം ഘട്ടമായി വൈഗൈ അണക്കെട്ടിലേക്ക് ഒഴുക്കണമെന്ന് ആവശ്യപ്പെട്ടു കേരള സർക്കാർ തമിഴ്‌നാടിനു കത്തയച്ചു. ആന്ധ്രയിലും കർണാടകയിലും മഴ ലഭിച്ചതിനാൽ കാവേരി നദിയിലും ജലനിരപ്പ് ഉയർന്നു. കാവേരി തീരത്തുള്ള ഗ്രാമങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകിയതായി റവന്യു വകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP