Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ

സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പത്രസമ്മേളനംതുടങ്ങി അഞ്ച് മിനിട്ടിനുള്ളിൽ അത് നിർത്തിവച്ച്
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം പറഞ്ഞത് വൈറ്റ്ഹൗസിന് മുന്നിൽ ഒരു വെടിവെയ്‌പ്പ് ഉണ്ടായി എന്നും സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും. പിന്നീട് ഏകദേശം ഒരു മണിക്കൂറോളം പത്രസമ്മേളനം തുടർന്ന് ട്രംപ് താൻ സുരക്ഷിതനണെന്നും പറഞ്ഞു.

ധൃതഗതിയിൽ കാര്യങ്ങൾ നടത്തിയതിന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നന്ദി രേഖപ്പെടുത്തിയ ട്രംപ്, വെടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയ വ്യക്തിയുടെ നില എന്താണെന്നറിയില്ല എന്നും വ്യക്തമാക്കി. രഹസ്യപൊലീസാണ് വൈറ്റ്ഹൗസിന് വെളിയിൽ വെടിവയ്പ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാൻ അവർ തയ്യാറായില്ല.

വൈറ്റ്ഹൗസിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഐസൻഹോവർ എക്സിക്യുട്ടീവ് ഓഫീസ് കെട്ടിടത്തിലാണ് വെടിവയ്‌പ്പ് നടന്നത്. വെടിയേറ്റയാൾ ആയുധധാരിയായാണ് എത്തിയതെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. സാധാരണ ഗതിയിൽ ഇത്തര സുരക്ഷാ വീഴ്‌ച്ചയുണ്ടാകുമ്പോൾ എടുക്കുന്ന നടപടികളുടെ ഭാഗമായി വൈറ്റ്ഹൗസിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.

പെൻസില്വേനിയ അവെന്യൂവും സ്ട്രീറ്റ് 17 ഉം ചേരുന്ന മൂലയിൽ നിലത്ത് ഒരു വ്യക്തി കിടക്കുന്നതും ചുറ്റും നിയമപാലക്ര് കൂടിനിൽക്കുന്നതുമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സംഭവിച്ചത് എന്താണെന്നറിയില്ലെന്നും, താൻ സുരക്ഷിതനാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. കഴിവുറ്റ ഒരു സുരക്ഷാ സംവിധാനമാണ് അമേരിക്കയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചെത്തിയ ട്രംപ് പതിവുപോലെ പത്രസമ്മേളനം തുടർന്നു. കോറോണയെക്കുറിച്ചും മറ്റും പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ട്രംപ്, 2016-ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ ഒബാമ ഭരണകൂടം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ച് അറിയുവാൻ ചാരന്മാരെ ഏർപ്പാടാക്കിയിരുന്നു എന്നാരോപിച്ചു. മാത്രമല്ല, തൊട്ടുമുൻപ് നടന്ന വെടിവെയ്പിന്റെ വാർത്ത ഉടനടി റിപ്പോർട്ട് ചെയ്ത ഒരു പ്രമുഖ മാധ്യമ പ്രവർത്തകന്റെ പേര് ഏടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.

നേരത്തെ, രഹസ്യാന്വേഷണ പൊലീസ്, പത്രസമ്മേളനം നടക്കുന്ന ഹോളിലെത്തി ട്രംപിനെ സർ എന്ന് അഭിസംബോധന ചെയ്ത സമയത്ത്, ട്രംപ് പത്ര സമ്മേളനം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. തുട്രർന്ന് അകത്തുകയറിയ ഉദ്യോഗസ്ഥൻ ട്രംപിന്റെ കാതിൽ എന്തോ മന്ത്രിക്കുകയും തുടർന്ന് അദ്ദേഹം ഹോൾ വിട്ട് പോവുകയുമായിരുന്നു.

സാധാരണയായി വൈറ്റ്ഹൗസ് കോംപ്ലെക്സിലേക്ക് കടക്കുന്ന എല്ലാ മാധ്യമ പ്രവർത്തകരേയും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ കർശന പരിശോധനക്ക് വിധേയരാക്കും.മത്രമല്ല പ്രസിഡണ്ട് എത്തുന്നതുവരെ പത്രസമ്മേളനം നടക്കുന്ന ഹോൾ പൂട്ടിയിടുകയും ചെയ്യും. വൈറ്റ്ഹൗസിന്റെ വെസ്റ്റ് വിംഗിലുള്ള പത്രസമ്മേളന ഹാളിന് വെളിയിലും സുരക്ഷയൊരുക്കി പൊലീസ് ഉണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP