Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ ഭരണവും രാഷ്ട്രീയ നയങ്ങളും ജനങ്ങളെ ചൊടിപ്പിക്കുന്നു; അമേരിക്ക മടുത്ത് പൗരത്വം ഉപേക്ഷിക്കുന്നത് നിരവധി പേർ: 2020ന്റെ ആദ്യ പകുതിയിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചത് 5,800 പേർ  

ട്രംപിന്റെ ഭരണവും രാഷ്ട്രീയ നയങ്ങളും ജനങ്ങളെ ചൊടിപ്പിക്കുന്നു; അമേരിക്ക മടുത്ത് പൗരത്വം ഉപേക്ഷിക്കുന്നത് നിരവധി പേർ: 2020ന്റെ ആദ്യ പകുതിയിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചത് 5,800 പേർ   

സ്വന്തം ലേഖകൻ

വാഷിങ്ടൺ: പലരുടെയും മനസ്സിലെ സ്വപ്‌ന രാജ്യമാണ് അമേരിക്ക. എന്നാൽ ഇപ്പോൾ അമേരിക്കക്കാർ തന്നെ മടുത്ത് പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്ന സാഹചര്യമാണ് അമേരിക്കയിൽ നിലവിലുള്ളത്. കോവിഡ് വ്യാപനവും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലുള്ള അസംതൃപ്തിയും ട്രംപിന്റെ ഭരണവുമെല്ലാം ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നതായണ് റിപ്പോർട്ട്. അതിനാൽ തന്നെ നിരവധി പേരാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നത്. 2020 ന്റെ ആദ്യ ആറു മാസത്തിൽ 5,800 അമേരിക്കക്കാരാണ് പൗരത്വം വേണ്ടെന്നുവച്ചത്. 2019-ൽ പൗരത്വം ഉപേക്ഷിച്ചവരുടെ ആകെ എണ്ണം 2072 ആയിരുന്നു.

അതായത് നാളുകൾ പിന്നിടുമ്പോൾ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ബാംബ്രിജ് അക്കൗണ്ടന്റ്്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. ഓരോ മൂന്നു മാസത്തിലും സർക്കാർ പുറത്തുവിടുന്ന രേഖകൾ പരിശോധിച്ചാണ് പൗരത്വം ഉപേക്ഷിച്ചവരെ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങളിൽ അസംതൃപ്തരായി ഇവരെല്ലാം അമേരിക്ക വിട്ടുവെന്ന് സ്ഥാപനത്തിൽ പങ്കാളിയായ അലിസ്റ്റർ ബാംബ്രിജ് അറിയിച്ചു.

ട്രംപ് ഭരണ കൂടമാണ് പ്രധാനമായും ജനങ്ങളുടെ മനസ് മടുപ്പിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ, കൊറോണ വ്യാപനം കൈകാര്യം ചെയ്ത രീതി, യുഎസിൽ ഇപ്പോഴുള്ള രാഷ്ട്രീയ നയങ്ങൾ എന്നിവയാണ് പലരെയും പൗരത്വം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. നികുതി പ്രശ്നങ്ങളും കാരണമാകുന്നുണ്ട്. വിദേശത്തു താമസിക്കുന്ന അമേരിക്കക്കാരെല്ലാം പ്രതിവർഷം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. വിദേശ അക്കൗണ്ടുകൾ, നിക്ഷേപം, പെൻഷൻ എന്നിവയുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തണം.

പൗരത്വം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ 2,350 ഡോളർ നൽകണം. അവർ അമേരിക്കയിലില്ലെങ്കിൽ ഇപ്പോഴുള്ള രാജ്യത്തെ യുഎസ് എംബസിയിൽ ഹാജരായി ഇക്കാര്യം അറിയിക്കുകയും വേണം. ഇത്തരം കടമ്പകൾ ഉണ്ടെങ്കിലും പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നവംബറിലെ തിരഞ്ഞെടുപ്പിൽ എന്തു സംഭവിക്കുമെന്ന് അറിയാനാണ് നിരവധി പേർ കാത്തിരിക്കുന്നത്. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ പേർ പൗരത്വം ഉപേക്ഷിച്ച് അമേരിക്ക വിട്ടേക്കുമെന്നാണ് കരുതുന്നതെന്നും അലിസ്റ്റർ പറഞ്ഞു. അഥിനാൽ തന്നെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഉറ്റു നോക്കുകയാണ് അമേരിക്കൻ ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും എല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP