Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിനിമാ നിർമ്മാതാവ് വി സ്വാമിനാഥൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സിനിമാ നിർമ്മാതാവ് വി സ്വാമിനാഥൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് സിനിമാ നിർമ്മാതാവ് വി സ്വാമിനാഥൻ(67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ലളിത. അശോക്, അശ്വിൻ എന്നിവരാണ് മക്കൾ. അശ്വിൻ (കുംകി അശ്വിൻ) തമിഴ് സിനിമാനടനാണ്. ലോക്ഡൗണിനിടെയാണ് അശ്വിൻ വിവാഹിതനായത്. തമിഴ്‌നാട്ടിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്സിന്റെ ഉടമയായിരുന്നു സ്വാമിനാഥൻ. കെ മുരളീധരൻ, ജി വേണുഗോപാൽ എന്നിവരും കമ്പനി ഉടമകളാണ്. സംവിധായകൻ പൊന്റാം, ശന്തനു ഭാഗ്യരാജ് തുടങ്ങിയവർ ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP