Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ല; ഭവന നിർമ്മാണ പദ്ധതിയിൽ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ട്; കോവിഡ് കാരണം അൽപം വൈകിയെങ്കിലും ഡിസംബറോടെ പൂർത്തീകരിക്കാനാകും; പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ല; ഭവന നിർമ്മാണ പദ്ധതിയിൽ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ട്; കോവിഡ് കാരണം അൽപം വൈകിയെങ്കിലും ഡിസംബറോടെ പൂർത്തീകരിക്കാനാകും; പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന നിർമ്മാണ പദ്ധതിയിൽ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വടക്കാഞ്ചേരിയിൽ റെഡ്ക്രസന്റ് സ്പോൺസർ ചെയ്ത ഭവന സമുച്ചയമുണ്ട്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെന്റ് സ്ഥലത്ത് ഭവന സമുച്ചയത്തിന് ഡിപിആർ തയ്യാറാക്കാൻ ഹാബിറ്റാന്റിനെയാണ് ഏൽപിച്ചത്. യുഎഇ റെഡ്ക്രസന്റ് അഥോറിറ്റി ടീം ഇവിടെ വന്നിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പടെ ഭൂരഹിത- ഭവനരഹിതർക്കായി സർക്കാർ നിർദേശിക്കുന്ന സ്ഥലത്ത് ഭവനം നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് റെഡ്ക്രസന്റ് അറിയിച്ചു.

അതിൽ ലൈഫ് മിഷൻ പദ്ധതിയിലാണ് കൂടുതൽ താത്പര്യം പ്രകടിപ്പിച്ചത്. 11-7-2019 നാണ് സംഘവും ഒപ്പം എംഎ യൂസഫലിയും പങ്കെടുത്ത യോഗം നടന്നത്. വീട് നിർമ്മിക്കുന്നതിന് ഏഴ് ദശലക്ഷം യുഎഇ ദിർഹവും ഒരു ഹെൽത്ത് സെന്റർ നിർമ്മിക്കുന്നതിന് മൂന്ന് ദശക്ഷം ദിർഹവും അടക്കം മൊത്തം 10 ദശലക്ഷം ദിർഹത്തിന്റെ ഫ്രെയിം വർക്കാണ് ധാരണാപത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. സഹായം വടക്കാഞ്ചേരിയിൽ ആകാമെന്ന് ആ യോഗത്തിൽ തീരുമാനിച്ചു.

പണമായി സർക്കാരിന് സഹായം നൽകുന്നില്ലെന്നും അവർ തന്നെ ഉദ്ദേശിക്കുന്ന കെട്ടിടം പണിത് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. നിർമ്മാണം 2019 ഓഗസ്റ്റ് മാസത്തിൽ തുടങ്ങി. ഈ ഓഗസ്റ്റിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചത്. കോവിഡ് കാരണം അൽപം വൈകിയെങ്കിലും ഡിസംബറോടെ പൂർത്തീകരിക്കാനാകും. 500 ചതുരശ്രയടി വിസ്തീർണമുള്ള 140 വീടുകളാണ് ഈ സമുച്ചയത്തിൽ നിർമ്മിക്കുക. റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ല. ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP