Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കും; തീർത്ഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; ഇക്കുറി മണ്ഡലകാലത്ത് ശബരിമല ദർശനം നടത്താനാകുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കും; തീർത്ഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; ഇക്കുറി മണ്ഡലകാലത്ത് ശബരിമല ദർശനം നടത്താനാകുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കർശനമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലകാലത്ത് സന്നിധാനത്തേക്ക് തീർത്ഥാടകരെ അനുവദിക്കാൻ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ, ഇത് കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ചാകും എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

തീർത്ഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കുമെന്നും, ശബരിമല ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നുമാണ് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് നെഗറ്റീവ്സർട്ടിഫിക്കറ്റുമായി വരുന്ന തീർത്ഥാടകരെ ഓൺലൈൻ രജിസ്ട്രേഷനിലൂടെ വെർച്വൽ ക്യൂ സംവിധാനത്തിൽ ഉൾപ്പെടുത്തി തിരക്കിൽ പെടാതെ ദർശത്തിന് എത്തിക്കുന്ന തരത്തിൽ ക്രമീകരണം ഒരുക്കുന്നതിനാണ് യോഗം തീരുമാനിച്ചത്. എന്നാൽ രോഗബാധയുടെ സാഹചര്യത്തിൽ തീർത്ഥാടനം പൂർണ്ണമായ തോതിൽ നടത്തുന്നതിന് പരിമിതികളുണ്ടെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. പ

രിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഇത്തവണത്തെ തീർത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും അനുബന്ധ നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മന്ത്രി കടകംപള്ളി യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. നവംബർ 16ന് ആരംഭിക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP