Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രി എന്ന പദത്തിനോട് പ്രതിപക്ഷ നേതാവിന് എന്തോ പ്രശ്‌നം ഉണ്ടോ? തന്നെ ചാരി യുഡിഎഫിലെ പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടതുണ്ടോ? ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിച്ച് പിണറായി വിജയൻ; പ്രതിപക്ഷ നേതാവ് പൊയ് വെടികൾ പൊട്ടിച്ച് കൊണ്ടിരിക്കുകയാണെന്നും ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് പിണറായി

മുഖ്യമന്ത്രി എന്ന പദത്തിനോട് പ്രതിപക്ഷ നേതാവിന് എന്തോ പ്രശ്‌നം ഉണ്ടോ? തന്നെ ചാരി യുഡിഎഫിലെ പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടതുണ്ടോ? ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിച്ച് പിണറായി വിജയൻ; പ്രതിപക്ഷ നേതാവ് പൊയ് വെടികൾ പൊട്ടിച്ച് കൊണ്ടിരിക്കുകയാണെന്നും ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചും പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായി പിണറായി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലെ വിദേശ സഹായത്തിനു കമ്മീഷൻ കൈപ്പറ്റിയ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആക്ഷേപങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

മുൻ സർക്കാരിന്റെ കാലത്ത് ആർഎസ്എസുകാർക്കെതിരായ കേസ് പിൻവലിച്ചത് തന്റെ വകുപ്പല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മുന്മുഖ്യമന്ത്രിക്കെതിരായാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി എന്ന വാക്കിനോടാണ് പ്രശ്‌നം എന്നു തോന്നുന്നു. തന്നെ ചാരി അവിടത്തെ പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടതുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കോവിഡ് കാലത്ത് പ്രതിപക്ഷനേതാവ് നിരവധിയായ വിഷയങ്ങളിൽ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ തനിക്കും സർക്കാരിനുമെതിരേ ഉന്നയിച്ചു. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുതകൾ തുറന്നു കാട്ടാൻ സർക്കാരിനു ബാധ്യതയുണ്ട്. അതു കൊണ്ടാണ് വാർത്താസമ്മേളനങ്ങളിൽ ഇക്കാര്യങ്ങളേക്കുറിച്ചു പറയാൻ താൻ നിർബന്ധിതനായതെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷനേതാവ് പൊയ് വെടികൾ പൊട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന് പ്രചാരണം കൊടുക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്തായി പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി അതിലെ വസ്തുത എന്താണെന്ന് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു

'പ്രതിപക്ഷനേതാവും സുഹൃത്തുക്കളും ഈ കോവിഡ് കാലത്ത് എന്തൊക്കെയാണ് പറഞ്ഞത്. കോവിഡ് സ്ഥിതി അറിയിക്കാൻ വാർത്താസമ്മേളനം നടത്തരുത് എന്നായിരുന്നു പറഞ്ഞിരുന്നത്. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ എന്നുപറഞ്ഞു.അമേരിക്കൻ രീതിയിൽ മിറ്റിഗേഷൻ രീതി നടപ്പാക്കണം എന്ന് പറഞ്ഞു. രാജസ്ഥാനേയും തമിഴ്‌നാടിനേയും മാതൃകയാക്കണം എന്നു പറഞ്ഞു. 87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിറ്റു എന്ന് പറഞ്ഞു. ബ്രിട്ടീഷ് വിപണിയിലെ പൗണ്ടിന്റെ മൂല്യം കണക്കാക്കിയാൽ ആ ഡേറ്റക്ക് എത്ര വിലവരും എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ആരോപണത്തിൽ ഉറച്ചുനിൽക്കുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ അങ്ങനെ പറഞ്ഞിട്ടില്ല ഒരു പത്രം പറഞ്ഞതുകേട്ട് പറഞ്ഞതാണെന്നാണ് മറുപടി പറഞ്ഞത്. ഇതാണോ പ്രതിപക്ഷ ധർമം?

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ നടത്തരുത് എന്നുമാത്രമല്ല നടത്തുന്നവർക്ക് ഭ്രാന്താണ് എന്നാണ് പറഞ്ഞത്. പരീക്ഷ ഭംഗിയായി നടന്നപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നു. സാലറി ചാലഞ്ച് പാടില്ല എന്ന് പറയുക മാത്രമല്ല അതിനെതിരെ വ്യാപക പ്രചരണം നടത്തി. കർണാടകം അതിർത്തി അടച്ചതുമൂലം രോഗികൾ മരിച്ചതിന് ഉത്തരവാദി കേരള സർക്കാരാണ് എന്നാണ് പ്രതിപക്ഷം കഥയുണ്ടാക്കിയത്.അതിഥി തൊഴിലാളികളെ പട്ടിണിക്ക് ഇടുന്നു എന്നുപറഞ്ഞു. ഈ നാട്ടിലെ ഒരു കമ്മ്യൂണിറ്റി കിച്ചണിൽ പോയി നോക്കിയിരുന്നെങ്കിൽ അത്തരമൊരു ആക്ഷേപം ഉന്നയിക്കാൻ കഴിയുമായിരുന്നോ?

മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു എന്ന് പറഞ്ഞു. എന്നാൽ ഏതെങ്കിലും ഒരു പ്രവാസി കേരളത്തിലേക്ക് വരുന്നതിന് സർക്കാർ തടസ്സം നിന്നോ. ടെക്നോ സിറ്റിയിലെ കളിമൺ ഖനനത്തിൽ വൻ കൊള്ളയാണെന്ന് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിനോട് ആ കമ്പനിയുടെ പ്രതിനിധി വിളിച്ച് സംസാരിക്കുന്നതും ഞാനത് തിരുത്താം എന്നുപറഞ്ഞതും നാം കേട്ടു. ആരാധനാലയങ്ങൾ ആദ്യം തുറക്കണമെന്ന് പറഞ്ഞു പിന്നീട് അടക്കണമെന്ന് പറഞ്ഞു ഇതുരണ്ടും ചെയ്തത് ആരാണ്? ബാറുകളും ബീവറേജുകളും അടക്കണമെന്ന് ആദ്യം പറഞ്ഞതും പിന്നീട് തുറക്കണെന്ന് പറഞ്ഞതും പ്രതിപക്ഷം തന്നെയല്ലേ. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷം പൊയ് വെടികൾ പൊട്ടിച്ചുകൊണ്ടിരിക്കുകയാണ്, അതിന് പ്രചാരണം കൊടുക്കാനും ശ്രമിക്കുന്നു. വസ്തുതകൾ പുറത്തുവന്നാലെങ്കിലും മനുഷ്യസഹജമായ ജാള്യത തോന്നണ്ടേ. പ്രതിപക്ഷ ആരോപണങ്ങൾ തുറന്നുകാട്ടാൻ സർക്കാർ ശ്രമിച്ചാൽ അപ്പോൾ മുഖ്യമന്ത്രിയും സർക്കാരും കോവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന് വിലപിക്കുമെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP