Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡ് മുക്തനായ ആൾ ചികിത്സയിലിരിക്കെ മരിച്ചു; മരണമടഞ്ഞത് വടകര സ്വദേശി 48 കാരനായ ഹാഷിം

കോവിഡ് മുക്തനായ ആൾ ചികിത്സയിലിരിക്കെ മരിച്ചു; മരണമടഞ്ഞത് വടകര സ്വദേശി 48 കാരനായ ഹാഷിം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോവിഡ് ബാധിച്ച് രോഗ മുക്തനായ ആൾ ചികിത്സയിലായിരിക്കെ മരിച്ചു.വടകര മാക്കൂൽ പീടികയിൽ അമ്പലപ്പറമ്പത്ത്ഹാഷിം(48) ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹാഷിംഅസുഖം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഇതിനിടയിൽ നടത്തിയ പരിശോധനയിൽ ഇയാൾ കോവിഡ് നെഗറ്റിവായി. തിങ്കളാഴ്ച കാലത്തായിരുന്നു മരണം. ഇന്നലെ നടത്തിയ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ ഖബറടക്കത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയൂ.ഹാഷിമിന്റെഭാര്യയും മൂന്ന് മക്കളും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: അഫ്‌സത്ത്. മക്കൾ: ഫാത്തിമ, ആയിഷ,
മുഹമ്മദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP