Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴ കനത്തതോടെ ഉറക്കമില്ലാത്ത രാവുകൾ; ആലുവയിൽ മൂന്നുനില കെട്ടിടം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതോടെ താഴെയുള്ള 20 ഓളം വീടുകൾ ഭീഷണിയിൽ; 15 ഓളം കുടുംബങ്ങൾ പാർക്കുന്ന നഗരസഭാ 11 ാം വാർഡിലെ ഇടിഞ്ഞുവീഴാറായ കെട്ടിടം കൗൺസിലറുടെ കുടുംബത്തിന്റേത്; ദുരന്തം ക്ഷണിച്ചുവരുത്തരുതെന്ന അഭ്യർത്ഥനയും പ്രാർത്ഥനയുമായി താമസക്കാർ

മഴ കനത്തതോടെ ഉറക്കമില്ലാത്ത രാവുകൾ; ആലുവയിൽ മൂന്നുനില കെട്ടിടം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതോടെ താഴെയുള്ള 20 ഓളം വീടുകൾ ഭീഷണിയിൽ; 15 ഓളം കുടുംബങ്ങൾ പാർക്കുന്ന നഗരസഭാ 11 ാം വാർഡിലെ ഇടിഞ്ഞുവീഴാറായ കെട്ടിടം കൗൺസിലറുടെ കുടുംബത്തിന്റേത്; ദുരന്തം ക്ഷണിച്ചുവരുത്തരുതെന്ന അഭ്യർത്ഥനയും പ്രാർത്ഥനയുമായി താമസക്കാർ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: നൂറോളം പേർക്ക് ഭീഷണിയായി ആലുവയിൽ മൂന്ന് നില കെട്ടിടം മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ. നഗരസഭ 11-ാം വാർഡിൽ പ്രധാന റോഡിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്നുള്ള മൺ ഭിത്തിയാണ് ഇന്നലെ രാത്രി മുതൽ ഇടിഞ്ഞ് വീഴാൻ തുടങ്ങിയത്.

ഈ കെട്ടിടത്തിന്റെ എഴുപതിയടിയോളം താഴെയുള്ള 20 ഓളം വീടുകളാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് ഭീഷണിയിലായത് . കനത്ത മഴയിൽ കെട്ടിടത്തിനരികിലെ വാട്ടർ ടാങ്കടക്കം ഇന്ന് വീണ്ടും ഇടിഞ്ഞു. ഇതോടെ താഴെയുള്ള 20 ഓളം വീടുകൾ ഭീഷണിയിലായി. ഇടിഞ്ഞ് വീഴാൻ നിൽക്കുന്ന ഭാഗത്താണ് കോളനിയിലെ 15 വീട്ടുകാർക്കായി പൊതു ശുചി മുറികൾ ഉള്ളത്. ഇതോടെ ഇതു പയോഗിക്കാൻ കഴിയാതായി

നഗരസഭാ കൗൺസിലർ സൗമ്യയുടെ കുടുംബത്തിന്റേതാണ് അപകടാവസ്ഥയിലായ കെട്ടിടം. ഇന്നലെ രാത്രി 7.30 മുതൽ മണ്ണിടിച്ചിൽ തുടങ്ങി. 15-ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ്. പ്രായമായവരും കുട്ടികളുമെല്ലാമുണ്ട്. ഒരാപത്ത് വന്നാൽ കൊണ്ടുപോകാൻ പോലും
പോകാൻ മാർഗമില്ല. ഈ ഭാഗത്തുള്ള ഒരു മനുഷ്യരും ഉറങ്ങിയിട്ടില്ല. ആലുവ മാതാ തീയറ്ററിനടുത്ത് താമസിക്കുന്ന ഒരു കൂട്ടം ആളുകളുടെ ആവലാതിയാണിത്.

നഗരസഭ 11-ാം വാർഡിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്നുള്ള മൺ ഭിത്തിയാണ് ഇന്നലെ രാത്രി മുതൽ ഇടിഞ്ഞ് വീഴാൻ തുടങ്ങിയത്.ഇതാണ് ഇപ്പോൾ പ്രദേശവാസികളെ ആശങ്കയിൽ ആഴ്‌ത്തിയിരിക്കുന്നത്. ഈ ദുരിതം അധികാരികൾ ശ്രദ്ധിക്കുന്നില്ലന്നും ഒരു ദുരന്തമുണ്ടായാൽ കൊണ്ടുപോകാൻ പോലും വഴിയില്ലെന്നും ഇതുമൂലം സമീപവാസികൾക്ക് ഉറങ്ങാനാവുന്നില്ലന്നുമാണ് ഇവിടുത്തെ താമസക്കാരുടെ പരാതി. നഗരസഭ കൗൺസിലറുടെ കുടുംബത്തിന്റെ വകയാണ് കെട്ടിടമെന്നും ഉത്തരവാദിത്വപെട്ടവർ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ മേകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് താമസക്കാരുടെ ആവശ്യം. മഴ നിർത്താതെ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് തികച്ചും അപകടകരമായ സാഹചര്യമാണെന്നും ഇത് ശ്രദ്ധിക്കാതെ പോയാൽ ഒരു പക്ഷേ ഒരുവലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്നാണ് ആശങ്ക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP