Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുകുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രി ജീവനക്കാർക്കുംം രോഗം; കാര്യങ്ങൾ പുറത്തുവിടാതെ മൂടിവച്ചു; പേരാമ്പ്ര ഇഎംഎസ് ആശുപത്രി കാട്ടിയത് തികഞ്ഞ അനാസ്ഥ; അണുനശീകരണത്തിന് ഉത്തരവിട്ടത് സംഭവം വിവാദമായപ്പോൾ മാത്രം; ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആശുപത്രി മാനേജ്‌മെന്റ്; സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ചട്ടലംഘനത്തിനെതിരെ പ്രതിഷേധം

ഒരുകുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രി ജീവനക്കാർക്കുംം രോഗം; കാര്യങ്ങൾ പുറത്തുവിടാതെ മൂടിവച്ചു; പേരാമ്പ്ര ഇഎംഎസ് ആശുപത്രി കാട്ടിയത് തികഞ്ഞ അനാസ്ഥ; അണുനശീകരണത്തിന് ഉത്തരവിട്ടത് സംഭവം വിവാദമായപ്പോൾ മാത്രം; ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആശുപത്രി മാനേജ്‌മെന്റ്; സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ചട്ടലംഘനത്തിനെതിരെ പ്രതിഷേധം

എം ബേബി

കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ കർശനമാക്കുമ്പോൾ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രി അതെല്ലാം ലംഘിക്കുന്നുവെന്ന് ആക്ഷേപം. പേരാമ്പ്രയിലെ ഇ എം എസ് സഹകരണ ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. കരുവണ്ണൂരിലെ ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ രോഗിയെ പരിചരിച്ച ആശുപത്രി കാണിച്ചത് തികഞ്ഞ അലംഭാവമാണെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. രോഗിയെ പരിചരിച്ച ആശുപത്രി സ്റ്റാഫിന് കോവിഡ് പോസിറ്റീവായിട്ടും സംഭവം മൂടിവെക്കാൻ ആശുപത്രി അധികൃതർ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ രോഗിയെ പരിചരിച്ച ശേഷവും തുടർന്ന് സ്റ്റാഫിന് പോസിറ്റീവായിട്ടും യാതൊരു മുൻകരുതൽ നടപടിയും സ്വീകരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ല. കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ആശുപത്രി മുന്നോട്ടു പോയതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെ മുൻകരുതൽ സ്വീകരിക്കാൻ ആശുപത്രിക്ക് നിർദ്ദേശം നൽകിയെന്നും പറഞ്ഞ് ആരോഗ്യ വകുപ്പ് രംഗത്തെത്തി. ഒരു ജീവനക്കാരനും ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ആശുപത്രിക്ക് കർശന നിർദ്ദേശങ്ങൾ നൽകി. ഇവരുമായി സമ്പർക്കമുള്ള ആശുപത്രി ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയുന്നതിന്നും ആശുപത്രി മുഴുവനായി അണു നശീകരണം നടത്തുന്നതിന്നും നിർദ്ദേശം നൽകി.

ജൂലായ് 20 തീയതി മുതൽ ആശുപത്രിയിൽ സന്ദർശനം നടത്തിയവരുടെ വിശദാംശങ്ങൾ ആശുപത്രിയിൽ നിന്നും പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതൽ ശേഖരിച്ചു. ഇവരിൽ ഓഗസ്റ്റ് അഞ്ചു വരെ സന്ദർശനം നടത്തിയവർ നിരീക്ഷണത്തിലാക്കുന്നതിന് ആശുപത്രി അധികൃതർ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഓഗസ്റ്റ് രണ്ടു മുതൽ പേരാമ്പ്ര ഇം എം എസ് ആശുപത്രി സന്ദർശനം നടത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്.ഇവരുടെ വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥനത്തിൽ ആരോഗ്യം വിഭാഗം ഇവരുമായി നേരിട്ട് ബന്ധപ്പെട്ട് ക്വാറന്റയിനിൽ പോകുന്നതിന് നിർദ്ദേശിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് കാര്യത്തിന്റെ ഗൗരവം മറന്നു കൊണ്ട് ഒരു ഉത്തരവിറക്കുകയായിരുന്നു പേരാമ്പ പഞ്ചായത്ത് സെക്രട്ടറി ചെയ്തത്.

ഏതായാലും ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആശുപത്രിയിൽ അണുനശീകരണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ മാനേജ്‌മെന്റും പഞ്ചായത്തും പുകമറ സൃഷ്ടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. അഡ്‌മിറ്റ് ആയ രോഗിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുവിടാതെ മറച്ചു വെക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. ആ സമയത്ത് നിരവധി ആളുകൾ ഹോസ്പിറ്റലുമായി ബന്ധപ്പെടുകയും, നിരവധി രോഗികൾ അഡ്‌മിറ്റ് ആയി ഹോസ്പിറ്റലിൽ ഉണ്ടായിരിക്കുകയും ചെയ്തിട്ടും അവരെ ബന്ധപ്പെടാനോ ക്വാറന്റൈൻ നിർദ്ദേശിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.

ഇത് നാട്ടിൽ ഭീതി ഉണ്ടാക്കിയ സംഭവമാണ്. സമ്പർക്ക രോഗബാധ കേരളത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനം ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനത്തിന് കത്തിവെക്കുന്നതിന് തുല്യമാണ്. രോഗം വരുന്നത് കുറ്റമല്ല. എന്നാൽ വിവരങ്ങൾ മൂടിവെച്ച് കഴിഞ്ഞാൽ സമ്പർക്ക സാധ്യത പതിന്മടങ്ങാണ്.നൂറ്കണക്കിന് ആളുകൾ ഈ ദിവസങ്ങളിൽ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി.

ഇതേ സമയം സംഭവം വിവാദമായതോടെ ഇഎംഎസ് സഹകരണ ആശുപത്രിയിൽ രണ്ട് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന പ്രസ്താവനയുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ആവശ്യമായ നിയന്ത്രണങ്ങളും മാർഗ നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ട്. കഴിഞ്ഞ 28 ന് ഒരു രോഗി മെഡിക്കൽ കോളേജിൽ നിന്ന് തുടർ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തി. രോഗിയെ രണ്ടാം തിയ്യതി ഡിസ്ചാർജ് ചെയ്ത ശേഷം അവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് നാലിന് ടെസ്റ്റ് നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇതേ തുടർന്ന് രോഗിയുമായി സമ്പർക്കം സംശയിച്ച മുഴുവൻ രോഗികളുടെയും പട്ടിക ആരോഗ്യ-പൊലീസ് വകുപ്പുകൾക്ക് കൈമാറി. ഏഴു ജീവനക്കാരടക്കം പതിനൊന്ന് പേരെ ടെസ്റ്റിന് വിധേയരാക്കി. ഇതിലാണ് ഒരാൾക്ക് കോവിഡ് കണ്ടെത്തിയത്. ശുചീകരണ വിഭാഗത്തിലെ ജീവനക്കാരനായ ഇദ്ദേഹത്തിന് മറ്റു രോഗികളുമായി പ്രാഥമിക സമ്പർക്കമില്ല. ഇയാളുമായി സമ്പർക്കത്തിൽ വന്ന 24 ജീവനക്കാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ മറ്റൊരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. തുടർന്ന് എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിൽ പുരോഗമിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP