Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മൃതശരീരം കാണാൻ പശ്ചിമ ബംഗാളിലെ ആശുപത്രി മകനോട് 51000 രൂപ ആവശ്യപ്പെട്ടതായി പരാതി; ഒടുവിൽ മകനെ കാണിക്കാതെ മൃതദേഹം സംസ്‌ക്കരിച്ചു

കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മൃതശരീരം കാണാൻ പശ്ചിമ ബംഗാളിലെ ആശുപത്രി മകനോട് 51000 രൂപ ആവശ്യപ്പെട്ടതായി പരാതി; ഒടുവിൽ മകനെ കാണിക്കാതെ മൃതദേഹം സംസ്‌ക്കരിച്ചു

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മൃതശരീരം കാണാൻ പശ്ചിമ ബംഗാളിലെ ആശുപത്രി മകനോട് 51000 രൂപ ആവശ്യപ്പെട്ടതായി പരാതി. എതിർത്തപ്പോൾ 31000 രൂപ മതിയെന്ന് പറഞ്ഞെന്നു പരാതി. പശ്ചിമ ബംഗാളിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നത്. കോവിഡ് 19 ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കാണിക്കണമെങ്കിൽ 51000 രുപ നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി ബന്ധുക്കളുടെ ആരോപണം.

അച്ഛന്റെ മൃതദേഹം കാണിക്കണമെങ്കിൽ 51000 രൂപ നൽകണമെന്ന് തന്നോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്നാരോപിച്ച് മരണപ്പെട്ട ഹരി ഗുപ്തയുടെ മകൻ സാഗർ ഗുപ്തയാണ് രംഗത്തെത്തിയിട്ടുള്ളത്. ശനിയാഴ്ചയാണ് കോവിഡ് ബാധിച്ച് ഹരി ഗുപ്ത മരിച്ചത്. എന്നാൽ ഞായറാഴ്ച ഉച്ചയോടെയാണ് വിവരം ബന്ധുക്കളെ ആശുപത്രി അറിയിക്കുന്നത്. എന്തുകൊണ്ടാണ് വിവരം അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോൾ ബന്ധപ്പെടാൻ വിവരങ്ങൾ ഇല്ലായിരുന്നു എന്നാണ് അധികൃതർ പറഞ്ഞതെന്ന് സാഗർ പറയുന്നു.

ആശുപത്രിയിൽ എത്തിയപ്പോൾ മൃതദേഹം സംസ്‌ക്കരിക്കാൻ കൊണ്ടുപോയെന്നും കാണണമെങ്കിൽ 51000 രൂപ നൽകണമെന്നും ആശുപത്രിയിൽ നിന്ന് ആവശ്യപ്പെട്ടതായി സാഗർ പറഞ്ഞു. ഇത് എതിർത്തപ്പോൾ 31000 മതിയെന്നു പറഞ്ഞെന്നും ഇദ്ദേഹം പറഞ്ഞു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. സംഭവ സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഹരി ഗുപ്തയുടെ ബന്ധുക്കൾ മൃതദേഹം കാണാൻ കഴിഞ്ഞില്ല.

ആശുപത്രിയിൽ നടന്ന സംഭവം ഫോണിൽ ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫോൺ തട്ടിപ്പറിക്കുകയായിരുന്നെന്നും സാഗർ ഗുപ്ത പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP