Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിന്തൽമണ്ണ ബെവ്‌കൊയിലെ 11 ജീവനക്കാർക്ക് കോവിഡ്; 23 മുതൽ ഈ മദ്യവിൽപ്പനശാലയുമായി ബന്ധപെട്ടിട്ടുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശം

പെരിന്തൽമണ്ണ ബെവ്‌കൊയിലെ 11 ജീവനക്കാർക്ക് കോവിഡ്; 23 മുതൽ ഈ മദ്യവിൽപ്പനശാലയുമായി ബന്ധപെട്ടിട്ടുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

മലപ്പുറം: പെരിന്തൽമണ്ണ ബെവ്കോ ഔട്ട്ലെറ്റിലെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടർന്ന് നിരീക്ഷണത്തിലായിരുന്നവർക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഔട്ട്ലെറ്റും പരിസരങ്ങളും അണുമുക്തമാക്കിയിരുന്നു.

നിലവിൽ മറ്റ് ഔട്ട്ലെറ്റുകളിൽ നിന്നുള്ള 5 ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ഔട്ട്ലെറ്റ് അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവർ ക്വാറന്റൈനിൽ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയുള്ള 3 പേരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP