Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്റർനെറ്റ് വഴി വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പെരുകുന്നു; ആരും കെണിയിൽ വീഴരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

ഇന്റർനെറ്റ് വഴി വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പെരുകുന്നു; ആരും കെണിയിൽ വീഴരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

അബുദാബി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പെരുകുന്നുവെന്ന് അബുദാബി പൊലീസ്. പ്രമുഖ കമ്പനികളുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയാണ് വ്യാജ തൊഴിൽ അവസരങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നത്. ഇന്റർനെറ്റ് വഴിയുള്ള ഇത്തരം വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലും തട്ടിപ്പുകാരുടെ കെണിയിലും വീഴരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പു നൽകുന്നു.

ജോലി തേടുന്ന സമയത്ത് വ്യാജ തൊഴിൽ വെബ്‌സൈറ്റുകളുമായി ഇടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് തൊഴിലന്വേഷകരെ ഓർമിപ്പിച്ചു. വിശ്വസനീയമല്ലാത്ത റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് പണമോ വ്യക്തിഗത വിവരങ്ങളോ നൽകേണ്ടതില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. രാജ്യത്തിനു പുറത്തുനിന്നുള്ള ഉദ്യോഗാർഥികളെ സോഷ്യൽ മീഡിയ വഴിയോ വ്യാജ സൈറ്റുകൾ ഉപയോഗിച്ചോ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ആശയവിനിമയം നടത്തിയാണ് തട്ടിപ്പ്.

വ്യക്തിഗത വിവരങ്ങളും അക്കൗണ്ട് നമ്പറും മറ്റും തന്ത്രപൂർവം കൈക്കലാക്കുന്നു. വിസ ഫീ, ട്രാൻസാക്ഷൻ ഫീ എന്നിങ്ങനെയൊക്കെ പറഞ്ഞാണ് പണം തട്ടിപ്പ് നടത്തിവരുന്നത്. കമ്പനി വെബ്സൈറ്റും മറ്റു വിവരങ്ങളും ശരിയാണോ എന്ന് ഉറപ്പുവരുത്തി മാത്രം അതതു ജോലിക്കുള്ള ശമ്പളപരിധി മനസ്സിലാക്കി യുക്തിപരമായ ഇടപെടലാണ് ഇത്തരം തട്ടിപ്പുകാരെ നേരിടാൻ വേണ്ടതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP