Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിരട്ടൽ വേണ്ട മുഖ്യമന്ത്രീ, എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി നൽകും; അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ; യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ബാലൻ കമ്മിറ്റിക്ക് ഒരു കടലാസു കഷ്ണമെങ്കിലും കിട്ടിയോ? പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ലൈഫ് മിഷനിൽ ഒരു കോടി രൂപയാണ് സ്വപ്നക്ക് ലഭിച്ചത്; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്നത്; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച ചെന്നിത്തല

വിരട്ടൽ വേണ്ട മുഖ്യമന്ത്രീ, എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി നൽകും; അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ; യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ബാലൻ കമ്മിറ്റിക്ക് ഒരു കടലാസു കഷ്ണമെങ്കിലും കിട്ടിയോ? പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ലൈഫ് മിഷനിൽ ഒരു കോടി രൂപയാണ് സ്വപ്നക്ക് ലഭിച്ചത്; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്നത്; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് കാലത്തു നടന്ന അഴിമതിയെ കുറിച്ച് എണ്ണിയെണ്ണി ചോദിക്കണോ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി നൽകുമെന്നായിരുന്നു ഇതിന് ചെന്നിത്തലയുടെ മറുപടി. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ എന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പ്രകോപിതനായ കാര്യവും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ എ കെ ബാലൻ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരു കടലാസു കഷമെങ്കിലും കിട്ടിയോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് തനിക്കെതിരെ അന്വേഷണം നടത്തി. വേട്ടയാടൽ കുറെ നാളായി തുടങ്ങിയതാണ്. ഇതുവരെ അന്വേഷിച്ച ഏതെങ്കിലും ഒരു കാര്യത്തിൽ തെളിവ് ലഭിച്ചോ? തന്നെ ജനങ്ങൾക്ക് അറിയാമെന്നും വിരട്ടൽ വേണ്ടെന്നും രമേശ് ചെന്നിത്തല അതേ നാണയത്തിൽ തിരിച്ചടിച്ചു.

അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് സർക്കാർ . പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ലൈഫ് മിഷനിൽ ഒരു കോടി രൂപയാണ് സ്വപ്നക്ക് ലഭിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കിയതുകൊണ്ട് തന്നെ ഉത്തരവാദിത്വം അവസാനിച്ചെന്ന് മുഖ്യമന്ത്രി കരുതരുത്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്നെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിന് നാലുദിവസം മുൻപ് സ്വപ്നയും ശിവശങ്കറും ദുബായിലെത്തി.

ലൈഫ് പദ്ധതിയുടെ പേരിൽ ഒരു കോടി രൂപ കമ്മീഷൻ കിട്ടി എന്നാണ് സ്വപ്ന കോടതിയിൽ വ്യക്തമാക്കിയത്. ഇക്കാര്യം അവർ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നുണ്ട്. ആ തുകയാണ് ശിവശങ്കറിന്റെ സഹായത്തോടെ ലോക്കറിൽ വെച്ചതെന്ന് സ്വപ്ന പറഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയിൽ ശിവശങ്കറിനും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കുമുള്ള പങ്കെന്താണെന്നും ചെന്നിത്തല ചോദിച്ചു. റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ? ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വിരട്ടുകയാണ്. വിരട്ടിയാൽ കൂടെ നിൽക്കുന്നവരല്ല കേരളത്തിലെ മാധ്യമ പ്രവർത്തകർ. പൂച്ചെണ്ട് നൽകുമ്പോൾ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി വിമർശിക്കുമ്പോൾ പ്രതിഷേധിക്കുന്നു. ഉപജാപക സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങളെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP