Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാല തുടക്കം മുതൽ മുടങ്ങാതെ തുടരുന്ന ദുരിതാശ്വാസവുമായി ബഹ്‌റൈൻ ഹിദ്ദ്, അറാദ്, ഖലാലി പ്രവിശ്യ കെ എം സി സി

കോവിഡ് കാല തുടക്കം മുതൽ മുടങ്ങാതെ തുടരുന്ന ദുരിതാശ്വാസവുമായി ബഹ്‌റൈൻ ഹിദ്ദ്, അറാദ്, ഖലാലി പ്രവിശ്യ കെ എം സി സി

സ്വന്തം ലേഖകൻ

ദുരിത പർവ്വം താണ്ടുന്ന അശരണരും ആലംഭഹീനരുമായദിനേന വർദ്ധിച്ച് വരുന്ന അർഹരായ ആവശ്യക്കാരുടെ ആധിക്യം പരിഗണിച്ച് കൊണ്ട് തന്നെ 'കോവിഡ് 19' എന്ന മഹാമാരി ഭീതി പരത്തി തിമിർത്താടുന്നത് അഞ്ച് മാസം പിന്നിട്ടിട്ടും തുടക്കത്തിലെന്ന പോലെ അത്യാവശ്യക്കാർക്കുള്ള മൂന്നാഴ്ചക്കാലം കഴിക്കാൻ ഉതകുന്ന വീധത്തിലുള്ള സ്ഥിരമായി വിതരണം ചെയ്യുന്ന പാകം ചെയ്യാത്ത ഭക്ഷണ കിറ്റടങ്ങിയ പെട്ടികൾ മുടക്കമില്ലാതെ നൽകി ഹിദ്ദ്, അറാദ്, ഖലാലി പ്രവിശ്യ കെ എം സി സി സദാ മാതൃകയാവുകയാണ്.

ആവശ്യക്കാരുടെ ആധിക്യം കാരണം വിതരണം ചെയ്യാൻ ഇന്നും ഭക്ഷണ കിറ്റടങ്ങുന്ന ന്‌ലപതോളം പെട്ടികൾ സംഭരിച്ച് വച്ചിരിക്കുകയാണ്. നാനൂറ്റി അമ്പതോളം ഭക്ഷണ പെട്ടികൾ പ്രവിശ്യയിൽ അർഹരർക്ക് എത്തിക്കാൻ ഈ കാലയളവിൽ കമ്മിറ്റിക്ക് സാധിച്ചതിന് പുറമേയാണിത്. ജാതി മത കക്ഷി രാഷ്ട്രീയ ഭേദ മന്യേ നമ്മുടെ പ്രവിശ്യയിൽ ഇന്ത്യൻ പ്രവാസിയായ ഒരാളും പട്ടിണിയിലാവരുതെന്ന ദൃഢ നിശ്ചയമാണ് കമ്മിറ്റിയെ മുന്നോട്ട് നയിക്കുന്നത്.

വൈജാത്യമില്ലാതെ പ്രവിശ്യയിലെ പ്രവാസികളെ അതേത് സംഘടനയിൽ പ്രവർത്തിക്കുന്നവരുടേതായാലും അഭ്യർത്ഥനകൾ പരിഗണനാ പൂർവമാണ് ദിനേന പരിഹരിക്കാറുള്ളത്. കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി തന്നെ വിശുദ്ധ റമദാനിലും ദിവസവും നൂറ്റമ്പതിലധികം ആളുകൾക്കായി അയ്യായിരത്തോളം ഇഫ്ത്വാർ കിറ്റുകളും അത്താഴ ഭക്ഷണങ്ങളും നൽകിയിരുന്നു കമ്മിറ്റി.

ദൈവ കൃഫയാൽ സമർപ്പണ ബോധത്തോടെ ഭക്ഷ്യ കിറ്റ് വിതരണവും നാടണയാനുള്ള യാത്ര, ചികിത്സ, സൗകര്യങ്ങളും ചെയ്ത് പോരുന്നു. ക്വാറന്റൈൻ കേന്ദ്രങ്ങളിലും ലോക് ഡൗൺ മേഖലകളിലെ ഫ്‌ളാറ്റുകളിലും പ്രവിശ്യയിലെ മറ്റിടങ്ങളിലും പലരുടേയും സഹായ സഹകരണത്താൽ തുടർന്നും സഹായങ്ങൾ എത്തിച്ച് കൊണ്ടിരിക്കുകയാണ് കെ എം സി സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കമ്മിറ്റി.

പ്രസിഡണ്ട് ഇബ്‌റാഹീം ഹസൻ പുറക്കാട്ടിരി, വൈസ് പ്രസിഡന്റ് ടി ടി അബ്ദുല്ല മൊകേരി, വലിയേടത്ത് റഷിദ് തലശ്ശേരി, ഉമർ ടി എം, ഹമീദ് ഹിദ്ദ്, ടി എം റിയാസ്, സജീർ സി നാദാപുരം നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP