Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാരിസ് ഇനി ഓർമ്മ; മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം

ഹാരിസ് ഇനി ഓർമ്മ; മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം

സ്വന്തം ലേഖകൻ

മക്ക: കഴിഞ്ഞ ദിവസം മക്കയിലെ ശറായയിൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ച സുന്നി പ്രവർത്തകൻ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി നടുവീട്ടിൽ അബ്ദുൽ ഹാരിസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ മയ്യിത്ത് മറവ് ചെയ്തത്. നേരത്തെ മസ്ജിദുൽ ഹറമിൽ മയ്യിത്ത് നിസ്‌കാരത്തിനു ശേഷമാണു മറവ് ചെയ്തത്.

ഇരുപത് വർഷത്തോളമായി പ്രവാസ ജീവിതം നയിച്ച ഹാരിസ് സുന്നീ പ്രവർത്തനങ്ങളുമായും നേതാക്കളുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ശറായയിലെ തന്റെ സ്ഥാപനമായ സൂപ്പർ മാർക്കറ്റിൽ ഫ്രീസർ വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റ് തൽക്ഷണം മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മയ്യിത്ത് സംസ്‌കരണത്തിനും ഐ സി എഫ് മക്ക പ്രൊവിൻസ് നേതാക്കളായ ഹനീഫ് അമാനി, സൈതലവി സഖാഫി, മർകസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അശ്‌റഫ് കൊടിയത്തൂർ, മൻസൂർ കെ ടി, യഹ്യഎളേറ്റിൽ തുടങ്ങിയവരും അദ്ദേഹത്തിന്റെ ബന്ധുക്കളും നേതൃത്വം നൽകി.

ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിയ വ്യക്തിയായ ഹാരിസ് വലിയ സൗഹൃദ ബന്ധം സ്ഥാപിച്ച വ്യക്തി കൂടിയായിരുന്നു. പരേതന്റെ പേരിൽ മയ്യിത്ത് നിസ്‌കരിക്കാനും പ്രാർത്ഥന നടത്താനും കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP