Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത.... പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം... ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ദേശാഭിമാനി എന്ന സ്ഥാപനം നടപടിയെടുക്കേണ്ടേ? സൈബർ സഖാക്കളുടെ ആക്രമണത്തിൽ നിലപാട് വിശദീകരിച്ച് മനോരമ അവതാരക; നിഷാ പുരുഷോത്തമന്റെ പേരിലെ കുറിപ്പ് വിരൽ ചൂണ്ടുന്നത് പിണറായിയുടെ ഇരട്ട നീതിയിലേക്ക്

വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത.... പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം... ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ദേശാഭിമാനി എന്ന സ്ഥാപനം നടപടിയെടുക്കേണ്ടേ? സൈബർ സഖാക്കളുടെ ആക്രമണത്തിൽ നിലപാട് വിശദീകരിച്ച് മനോരമ അവതാരക; നിഷാ പുരുഷോത്തമന്റെ പേരിലെ കുറിപ്പ് വിരൽ ചൂണ്ടുന്നത് പിണറായിയുടെ ഇരട്ട നീതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളിൽ പരാതി നൽകാനില്ലെന്ന സൂചന നൽകി മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്റേതായുള്ള വിശദീകരണം സോഷ്യൽ മീഡയയിൽ വൈറലാകുന്നു. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം...ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡന്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്? അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?-എന്ന ചോദ്യമാണ് നിഷാ പുരുഷോത്തമൻ എടുക്കുന്നത്. നിഷാ പുരുഷോത്തമന്റെ സുഹൃത്തുക്കളാണ് ഈ വിശദീകരണം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. വാട്‌സാപ്പിലൂടെ നിഷ സുഹൃത്തുക്കളോട് പങ്കുവച്ചതാണ് ഈ കുറിപ്പെന്നാണ് സൂചന.

നിഷയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ദേശാഭിമാനി പത്രത്തിലെ ജീവനക്കാരന്റെ പോസ്റ്റ്. ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ- മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ച് ദേശാഭിമാനിക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കടുത്ത സ്ത്രീ വിരുദ്ധതയാണ് നിറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരൻ കടന്നാക്രമിക്കുന്നത്. ഇതിന് സമാനമായി നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് നിഷ പ്രതികരണവുമായി എത്തുന്നത്.

ളയാറിൽ എത്തിയ മലയാളികളെ അതിർത്തി കയറ്റി വിടുന്നതിനെതിരെ പ്രതികരിച്ച മാധ്യമ പ്രവർത്തക. ഈ നിലപാടിനെ മലയാളിയോടുള്ള ഇഷ്ടം കൊണ്ട് വിമർശിച്ചാൽ അത് സ്ത്രീ വിരുദ്ധമാകുമെന്ന് വ്യാഖ്യാനിക്കുന്നവരാണ് കേരളത്തിലെ പത്രപ്രവർത്തക യൂണിയൻ. പൊലീസിൽ സമ്മർദ്ദം ചെലുത്തി കേസും എടുപ്പിക്കും. എന്നാൽ മുതിർന്ന വാർത്താ അവതാരകയ്ക്കെതിരെ ദേശാഭിമാനിക്കാരനാണ് പ്രതികരിക്കുന്നതെങ്കിൽ ആരും ഒന്നും മിണ്ടില്ല. ഇതിന് തെളിവാണ് നിഷയ്‌ക്കെതിരായ പോസ്റ്റിലെ മൗനം. പരസ്യമായി ആരും പ്രതികരിക്കുന്നില്ല. ഇതിനിടെയാണ് നിഷ നിലപാട് വിശദീകരിച്ച് എത്തുന്നത്. പിണറായി സർക്കാരിനെതിരായ അതിരൂക്ഷ വിമർശനമായി മാറുകയാണ് അത്.

ചർച്ചയാകുന്ന കുറിപ്പ് ഇങ്ങനെ

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇട്ട FB പോസ്റ്റ് കണ്ട നിരവധി സുഹൃത്തുക്കൾ വിളിച്ചു...
പത്രപ്രവർത്തക യൂണിയൻ നേതാക്കളടക്കം ഒട്ടേറെപ്പേർ..'
കേസ് കൊടുക്കണം എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം....
ഞാൻ അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല....
സ്ഥാപന മേധാവികൾ എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും...
ഇതിനോടകം കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത..
ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ ആ പരാതികൾ ഉണ്ട്....
വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത....
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം...
ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡന്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്?
അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?
അപ്പോൾ കഴിഞ്ഞ കുറച്ചുനാളുകളായി CPI (M ) സൈബർ ടീം എനിക്കെതിരെ ബോധപൂർവം നടത്തുന്ന വ്യക്തിഹത്യയുടെ തുടർച്ചയായേ ഞാൻ ഇതിനെ കാണുന്നുള്ളൂ..
അഞ്ച് മണിക്കൂർ തുടർച്ചയായ ലൈവ് വാർത്താ അവതരണത്തിനിടെ സംഭവിച്ച നാക്കുപിഴയെപ്പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണ്!
ഒരു ചാനലും പത്രവും നടത്തുന്ന പാർട്ടിയാണ് വാർത്തകളുടെ കുത്തൊഴുക്കിൽ സംഭവിക്കുന്ന പിഴവുകളെ കുത്തിപ്പൊക്കി എനിക്കും എന്റെ സ്ഥാപനത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്...
പിന്തുണയുമായി വിളിച്ച എല്ലാ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്....
ഇതിലൊന്നും ഞാൻ തളരില്ല എന്ന് വാക്കുതരുന്നു...
മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത് .....
15 വർഷമായി ദൃശ്യമാധ്യമ പ്രവർത്തന രംഗത്ത്.....
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ബാധ്യതയാണ് എനിക്കുള്ളത്...
ഭരണാധികാരികളോട് അപ്രിയ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും...
അത് ഇനിയും ഒരു മാറ്റവും ഇല്ലാതെ തുടരും....
തൽക്കാലം മാധ്യമപ്രവർത്തനമാണ്, സർക്കാരിന്റെ PR ജോലിയല്ല ചെയ്യുന്നത്.....
PR ചെയ്യുന്നവർ ഭംഗിയായി ആ പണി ചെയ്യട്ടെ ,തെറ്റില്ല....
മാധ്യമപ്രവർത്തനം സ്തുതിപാഠലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തൽക്കാലം നമുക്ക് സഹതപിക്കാം....

നിഷാ പുരുഷോത്തമൻ

മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകയാണ് നിഷാ പുരുഷോത്തമൻ. കോൺഗ്രസ് പക്ഷപാതിയാണ് നിഷയെന്ന് ഇടതുപക്ഷം ആരോപിക്കുന്നുണ്ട്. നിഷയുടെ വാർത്താവായനയിലെ പിഴവുകൾ ഉയർത്തി വിമർശിക്കുന്നവരുണ്ട്. സീറ്റ് മോഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന കോൺഗ്രസുകാരിയെന്നും പറഞ്ഞു വയ്ക്കാറുണ്ട്. ഇത്തരം വിമർശനങ്ങൾക്കെല്ലാം അപ്പുറമായിരുന്നു ദേശാഭിമാനിയിലെ സർക്കുലേഷൻ സ്റ്റാഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫെയ്സ് ബുക്ക് പ്രൊഫൈലിൽ നിന്നാണ് കടന്നാക്രണം. ഭൂതക്കുളത്തെ വിനീത് വിയു എല്ലാ അർത്ഥത്തിലും സഖാവാണ്. ഈ സഖാവാണ് നിഷാ പുരുഷോത്തമനെതിരെ അധിക്ഷേപവുമായി എത്തിയത്. കണ്ടിട്ടും അറിഞ്ഞിട്ടും ആരും മിണ്ടിയില്ല. എന്നാൽ മനോരമ ഇതിനെ ഗൗരവത്തോടെ എടുത്തു. ഇത് മനസ്സിലായതോടെ വിനീത് പോസ്റ്റ് മുക്കി. എങ്കിലും സ്‌ക്രീൻ ഷോട്ട് പാറിപറന്നു നടക്കുകയാണ്.

മുമ്പും നിഷാ പുരുഷോത്തമനെതിരെ കടന്നാക്രമണങ്ങൾ സൈബർ സഖാക്കൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നിരുന്നില്ല. സ്ത്രീ സമത്വവും പുരോഗമനവും പറയുന്ന സൈബർ സഖാക്കൾ നിഷ പുരുഷോത്തമനെ വിളിക്കുന്നത് കേട്ടാലറയ്ക്കുന്ന തെറിയാണ്. കൃത്യമായ നിലപാടും അത് തുറന്ന് പറയാനുള്ള ധൈര്യവുമുള്ള മാധ്യമ പ്രവർത്തകക്ക് നേരെയുള്ള സൈബർ ആക്രമണം അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പരിഹാസവും കളിയാക്കലും. രാഹുൽ ഗാന്ധിയുടെ ടീമിൽ ഇടംപിടിക്കാനും നിയമസഭാ സീറ്റ് തരപ്പെടുത്താനുമുള്ള ശ്രമമാണ് നിഷയുടേതെന്ന് നേരത്തേയും സൈബർ സഖാക്കൾ ആരോപിച്ചിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ കൃത്യമായ ഇടപെടലുകളിലൂടെ ഇടത് നേതാക്കളുടെ രാഷട്രീയ പൊള്ളത്തരം തുറന്ന് കാട്ടിയ മനോരമ ചാനലിലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമന് എതിരെയുള്ള ആക്രമണം ചർച്ചയായി. അന്നും ആരും മിണ്ടിയില്ല. സ്ത്രീ സമത്വത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും എല്ലാം കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം അനുഭാവികളാണ് നിഷയെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത്. ചാനൽ ചർച്ചകളിൽ തങ്ങളുടെ നേതാക്കന്മാർ പടുത്തുയർത്താൻ ശ്രമിച്ച ഇമേജുകളെല്ലാം നിഷ ചീട്ടുകൊട്ടാരം കണക്കെ തകർത്തെറിഞ്ഞതോടെ സൈബർ ?ഗുണ്ടകൾ നിഷക്കെതിരെ ആക്രമണം ആരംഭിക്കുകയായിരുന്നു. ചർച്ച നയിക്കുന്നത് നിഷയാണെങ്കിൽ തങ്ങൾ ഇല്ല എന്ന് പലരും പരസ്യനിലപാട് സ്വീകരിച്ചതായും ഇടത് സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. ഇതിന് ശേഷമാണ് വ്യക്തിപരമായ കടന്നാക്രമണം.

രാഹുൽ ഗാന്ധിയുടെ ടീമിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഷയുടെ ട്വിറ്റർ ഉപയോഗം എന്നാണ് സഖാക്കളുടെ പ്രധാന ആരോപണം. ഇടുക്കി നിയമസഭാസീറ്റാണ് നിഷയുടെ ലക്ഷ്യമെന്ന് കോൺഗ്രസിൽത്തന്നെ അടക്കം പറച്ചിൽ ഉയർന്നു കഴിഞ്ഞുവെന്നും സിപിഎം അനുകൂലികൾ ആരോപിക്കുന്നു. ഇടുക്കി ജില്ലയിലെ കെഎസ് യു, യൂത്ത് കോൺഗ്രസ് പരിപാടികളിലും ഇവർ സജീവമാണ് എന്നും , ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രണ്ടു തവണ നിഷയുടെ പിതാവ് ടി ജി പുരുഷോത്തമൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുമെല്ലാം കണ്ടെത്തിയാണ് ചിലർ സൈബർ ആക്രമണത്തിനെത്തുന്നവർക്ക് ശക്തി പകരുന്നത്. ശക്തമായ കോൺഗ്രസ് പാരമ്പര്യം വാർത്താ അവതരണത്തിലും നിഷ കൈക്കൊള്ളുന്നു എന്നതാണ് സിപിഎം അനുഭാവികളുടെ പരാതി.

രാഷ്ട്രീയ ലക്ഷ്യത്തോടെ നിഷാ പുരുഷോത്തമനും അയ്യപ്പദാസും നയിച്ച ന്യൂസ് അവർ ചർച്ചകൾ മനോരമാ ചാനലിന്റെ റേറ്റിങ് കുത്തനെ ഇടിച്ചെന്ന് ഇടത് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ മാർക്കറ്റ് ഷെയറിലും എണ്ണത്തിലും വലിയ ഇടിവാണ് മനോരമ ചാനൽ നേരിടുന്നത് എന്നും സൈബർ സഖാക്കൾ പ്രചരിപ്പിച്ചിരുന്നു. അതേസമയം, നിഷയുടെ പരിപാടികൾക്ക് പ്രേക്ഷകർ കുറയുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പിന്നാലെയാണ് കുടുംബ പ്രശ്നവും ചർച്ചയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP