Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശാഭിമാനിയിൽ നിന്ന് ആർഎസ് ബാബു ചോദ്യ പരമ്പരകൾ ഉന്നയിക്കുമ്പോഴും ഉമ്മൻ ചാണ്ടിക്ക് അനിഷ്ടം ഉണ്ടായില്ല; കഴിഞ്ഞ നാലേ കാൽ വർഷത്തിനിടയിൽ.. രണ്ടേ രണ്ടു പേർ.. രണ്ടേ രണ്ടു ദിവസം.. അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോമൂന്നോ ചോദ്യം. കാറ്റുപോയില്ലേ! ഊരിപ്പിടിച്ച മൈക്കുകൾക്കും ചോദ്യങ്ങൾക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നു നീങ്ങുന്ന മുഖ്യനെ കാണാൻ കാത്തിരുന്നവർ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാർത്താസമ്മേളനങ്ങളെ കുറിച്ച് മുൻ പ്രസ് സെക്രട്ടറി പി ടി ചാക്കോ

ദേശാഭിമാനിയിൽ നിന്ന് ആർഎസ് ബാബു ചോദ്യ പരമ്പരകൾ ഉന്നയിക്കുമ്പോഴും ഉമ്മൻ ചാണ്ടിക്ക് അനിഷ്ടം ഉണ്ടായില്ല; കഴിഞ്ഞ നാലേ കാൽ വർഷത്തിനിടയിൽ.. രണ്ടേ രണ്ടു പേർ.. രണ്ടേ രണ്ടു ദിവസം.. അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോമൂന്നോ ചോദ്യം. കാറ്റുപോയില്ലേ! ഊരിപ്പിടിച്ച മൈക്കുകൾക്കും ചോദ്യങ്ങൾക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നു നീങ്ങുന്ന മുഖ്യനെ കാണാൻ കാത്തിരുന്നവർ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാർത്താസമ്മേളനങ്ങളെ കുറിച്ച് മുൻ പ്രസ് സെക്രട്ടറി പി ടി ചാക്കോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് ക്ഷോഭിക്കുന്നതാണ് ഇപ്പോഴത്തെ മാധ്യമങ്ങളുടെ ചർച്ച. ഈ വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ സൈബർ ആക്രമണവുമായി രംഗത്തിറങ്ങിയിരിക്കയാണ് സൈബർ സഖാക്കൾ. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച കമലേഷിനെയും അജയ് ഘോഷിനെയും തുടർച്ചയായി അവഹേളിക്കുകയും ചെയ്യുന്നു. അതേസമയം തന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാധ്യമങ്ങളെ അഭിസംബോധന ചെയ്തത് എങ്ങനെയാണെന്ന കാര്യം ഓർത്തെടുക്കുകായാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പ്രസ് സെക്രട്ടറി പി ടി ചാക്കോ.

മാധ്യമങ്ങളെ പടിക്കു പുറത്തു നിർത്തിയ വ്യക്തി ആയിരുന്നില്ല അന്നത്തെ ഉമ്മൻ ചാണ്ടി എന്നാണ് പി ടി ചാക്കോ പറയുന്നത്. ഇപ്പോഴത്തെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടു കൊണ്ടാണ് പി ടി ചാക്കോ ഫേസ്‌ബുക്കിൽ പഴയകാല അനുഭവങ്ങളെ കുറിച്ച്് എഴുതുന്നത്. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ സെക്രട്ടറിയേറ്റിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ചാക്കോ കുറിയ്കുന്ന്ത. തന്റെ അനുഭവങ്ങളെ കുറിച്ചാണ് അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയത്. എല്ലാ ബുധനാഴ്ചയും രാവിലെ മന്ത്രിസഭായോഗം ചേർന്നതിനുശേഷം ഉച്ചയോടെ പത്രസമ്മേളനം നടക്കാറുണ്ടായിരുന്നു എന്നും ചാക്കോ ഓർമ്മിപ്പിക്കുന്നു.

ഏതാണ്ട് 50 പേർക്ക് രണ്ടുവരികളായി ടേബിളിനു ചുറ്റും ഇരിക്കാനുള്ള സൗകര്യമുണ്ട്. സാധാരണഗതിയിൽ ഇത്രയും മതി താനും. എന്നാൽ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ കോൺഫറൻസ് ഹാൾ മാധ്യമ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു കവിയുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. പ്രമുഖ പത്രസ്ഥാപനങ്ങളിൽ നിന്നെല്ലാം രണ്ടു റിപ്പോർട്ടർമാർ എങ്കിലും ഉണ്ടാകും. ഒരാൾ ചോദിക്കാൻ മാത്രം, മറ്റൊരാൾ റിപ്പോർട്ട് ചെയ്യാനും! അന്നൊക്കെ ദേശാഭിമാനിയിലെ ആർ എസ് ബാബുവാണ് ചോദ്യശരങ്ങളുമായി എത്തിയിരുന്നത്. എന്നാൽ ബാബുവിനോട് അസഹിഷ്ണുതയില്ലാതെ ഉമ്മൻ ചാണ്ടി മറുപടി നൽകിയിരുന്നെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിക്കുന്നു.

കഴിഞ്ഞ നാലേകാൽ വർഷത്തിനിടയിൽ.. രണ്ടേരണ്ടു പേർ.. രണ്ടേരണ്ടു ദിവസം.. അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോമൂന്നോ ചോദ്യം. കാറ്റുപോയില്ലേ! ഊരിപ്പിടിച്ച മൈക്കുകൾക്കും ചോദ്യങ്ങൾക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാൻ കാത്തിരുന്നവർ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി! എന്നും ചാക്കോ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

പി ടി ചാക്കോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഒരു എഫ് ബി പോസ്റ്റ് കാണാനിടയായി. അതിലെ ചില പരാമർശം ഇപ്രകാരം: പത്രസമ്മേളനത്തിന് ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല. ഒരിടത്തുനിന്നു രണ്ടു പേർ. പരസ്പരം കയ്യുംപിടിച്ച് ചോദ്യങ്ങൾ. ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ എന്നതാണ് മര്യാദ. ഒരാൾ തന്നെ രണ്ട്, പരമാവധി മൂന്ന് - അത്രയേ ചോദിക്കൂ. അതും മര്യാദ.

മുൻപ്രസ് സെക്രട്ടറി എന്ന നിലയിൽ എന്റെ അനുഭവം പറയാം. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ. എല്ലാ ബുധനാഴ്ചയും രാവിലെ മന്ത്രിസഭായോഗം ചേർന്നതിനുശേഷം ഉച്ചയോടെ പത്രസമ്മേളനം.

ഏതാണ്ട് 50 പേർക്ക് രണ്ടുവരികളായി ടേബിളിനു ചുറ്റും ഇരിക്കാനുള്ള സൗകര്യമുണ്ട്. സാധാരണഗതിയിൽ ഇത്രയും മതി താനും. എന്നാൽ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ കോൺഫറൻസ് ഹാൾ മാധ്യമ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു കവിയും.

പ്രമുഖ പത്രസ്ഥാപനങ്ങളിൽ നിന്നെല്ലാം രണ്ടു റിപ്പോർട്ടർമാർ എങ്കിലും ഉണ്ടാകും. ഒരാൾ ചോദിക്കാൻ മാത്രം, മറ്റൊരാൾ റിപ്പോർട്ട് ചെയ്യാനും!

ദേശാഭിമാനിയിൽ നിന്ന് ആർഎസ് ബാബുവാണ് ചോദിക്കുന്നത്. മോഹൻദാസ് റിപ്പോർട്ട് ചെയ്യും. ഒന്നോ രണ്ടോ ചോദ്യങ്ങളല്ല, ചോദ്യപരമ്പരകൾ! അതുകൊണ്ട് ആർഎസ് ബാബുവിനോട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എന്തെങ്കിലും അനിഷ്ടം ഉണ്ടായില്ല. രണ്ടാഴ്ച മുമ്പും പ്രസ് അക്കാദമിക്കുവേണ്ടി മുന്മുഖ്യമന്ത്രിയുടെ ബൈറ്റ് അദ്ദേഹം എടുത്തിരുന്നു. ഏഷ്യാനെറ്റ് ഉൾപ്പെടെ മറ്റു മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. ആരോടും ഒരനിഷ്ടവും കാണിച്ചതായി എന്റെ ഓർമയിലില്ല.

റിപ്പോർട്ടമാരുടെ ചോദ്യത്തിന്റെ സ്റ്റോക്ക് തീരുമ്പോൾ എസ്എംഎസ് വഴിയായും ഫോണിലൂടെയും കൂടുതൽ ചോദ്യങ്ങൾ അവർക്ക് വന്നുകൊണ്ടിരുന്നു. ചോദ്യങ്ങളുടെ മഹാപ്രളയം. പക്ഷേ മുഖ്യമന്ത്രിയുടെ വിശദീകരണം കഴിയുമ്പോൾ വിവാദങ്ങൾ, മല എലിയെ പ്രസവിച്ചതുപോലെയായ നിരവധി സംഭവങ്ങൾക്ക് മീഡിയ സാക്ഷി. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ തകർപ്പൻ ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. കൊണ്ടുംകൊടുത്തുമുള്ള ആ പത്രസമ്മേളനങ്ങൾ ബൗദ്ധിക വ്യാപാരം കൂടിയായിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.

ചോദ്യങ്ങളിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണു കാര്യം.

മുഖ്യമന്ത്രിയുടെ ഓഫീസുള്ള മൂന്നാംനിലയിൽ മീഡിയ പ്രവർത്തകർ കയറാതിരിക്കാൻ ഇപ്പോൾ താഴത്തെ നിലയിൽ പുതിയ മീഡിയ റൂം കൂടി തുറക്കുകയും ചെയ്തു. സൗത്ത് ബ്ലോക്കിൽ പിആർഡിയുടെ ഏറ്റവും നൂതനമായ മീഡിയ റൂം ഉള്ളപ്പോഴാണിത്.

കഴിഞ്ഞ നാലേകാൽ വർഷത്തിനിടയിൽ.. രണ്ടേരണ്ടു പേർ.. രണ്ടേരണ്ടു ദിവസം.. അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോമൂന്നോ ചോദ്യം. കാറ്റുപോയില്ലേ!

ഊരിപ്പിടിച്ച മൈക്കുകൾക്കും ചോദ്യങ്ങൾക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാൻ കാത്തിരുന്നവർ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP