Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌നാ സുരേഷ് യുഎപിഎ കേസിൽ പ്രതി തന്നെ; ജാമ്യാപേക്ഷ തള്ളി കൊച്ചിയിലെ എൻഐഎ കോടതി; അന്വേഷണ സംഘം നൽകിയ തെളിവുകൾ തൃപ്തികരമെന്ന് വിലയിരുത്തി കോടതി; കേസ് ഡയറിയിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ച് ജാമ്യം നിരാകരിക്കൽ; സ്വർണ്ണ കടത്ത് കേസിൽ ഇനി ധൈര്യമായി മുമ്പോട്ട് പോകാമന്ന തിരിച്ചറിവിൽ ദേശീയ അന്വേഷണ ഏജൻസി; ഇനി ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം എത്തിക്കാൻ സ്വപ്‌നയുടെ അഭിഭാഷകരും

സ്വപ്‌നാ സുരേഷ് യുഎപിഎ കേസിൽ പ്രതി തന്നെ; ജാമ്യാപേക്ഷ തള്ളി കൊച്ചിയിലെ എൻഐഎ കോടതി; അന്വേഷണ സംഘം നൽകിയ തെളിവുകൾ തൃപ്തികരമെന്ന് വിലയിരുത്തി കോടതി; കേസ് ഡയറിയിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ച് ജാമ്യം നിരാകരിക്കൽ; സ്വർണ്ണ കടത്ത് കേസിൽ ഇനി ധൈര്യമായി മുമ്പോട്ട് പോകാമന്ന തിരിച്ചറിവിൽ ദേശീയ അന്വേഷണ ഏജൻസി; ഇനി ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം എത്തിക്കാൻ സ്വപ്‌നയുടെ അഭിഭാഷകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജി എൻഐഎ കോടതി തള്ളി. ഇതോടെ സ്വപ്‌നാ സുരേഷ് യുഎപിഎ കേസിൽ പ്രതിയായി തുടരും. അന്വേഷണ സംഘം നൽകിയ തെളിവുകൾ തൃപ്തികരമെന്ന് വിലയിരുത്തിയാണ് കോടതി നടപടി. കേസ് ഡയറിയിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ചാണ് ജാമ്യം നിരാകരിക്കൽ. ഇതോടെ സ്വർണ്ണ കടത്ത് കേസിൽ ഇനി ധൈര്യമായി മുമ്പോട്ട് പോകാമന്ന തിരിച്ചറിവിൽ ദേശീയ അന്വേഷണ ഏജൻസി എത്തുകയാണ്. ഇനി ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം എത്തിക്കാൻ സ്വപ്‌നയുടെ അഭിഭാഷകരും തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന വാദം ഹൈക്കോടതിയിൽ ഉയർത്താനാണ് നീക്കം.

എൻഐഎ കോടതിയിൽ കേസിൽ യുഎപിള നിലനിൽക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകർ വാദിച്ചത്. കേസ് നികുതിവെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും വാദിച്ചിരുന്നു. എന്നാൽ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എൻഐഎ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസിൽ യുഎപിഎ നിലനിൽക്കും. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. ഹർജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എൻഐഎ വാദിച്ചു. കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകൾ നിലനിൽക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചത്. ഇതാണ് തള്ളിയത്. ഇതോടെ കേസ് അന്വേഷണത്തിൽ എൻഐഎയ്ക്ക് കൂടുതൽ ആത്മവിശ്വാസം കൈവരും.

കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകൾ നിലനിൽക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചിരിക്കുന്നത്. കേസിന്റെ സമയത്ത് കേരളത്തിൽ നിന്ന് പുറത്തുകടക്കാൻ സ്വപ്ന തന്റെ ബന്ധങ്ങൾ ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP