Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പീഡനം ലോക്ക് ഡൗൺ കാലഘട്ടത്തിൽ അമ്മ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയ വേളയിൽ; ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതി; തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെൺകുട്ടി അമ്മയോട് പറഞ്ഞതോടെ പൊലീസിനെ സമീപിച്ചു; ഇരുവരും അറസ്റ്റിൽ

അമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പീഡനം ലോക്ക് ഡൗൺ കാലഘട്ടത്തിൽ അമ്മ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയ വേളയിൽ; ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതി; തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെൺകുട്ടി അമ്മയോട് പറഞ്ഞതോടെ പൊലീസിനെ സമീപിച്ചു; ഇരുവരും അറസ്റ്റിൽ

സ്വന്തം ലേഖകൻ

പൂണെ: പതിനാറുകാരിയായ പെൺകുട്ടിയെ അമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് ലൈംഗികമായി പീഡിച്ചു. കുട്ടിയുടെ അമ്മ തന്നെയാണ് സഹോദരിക്കും കാമുകനുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. ലോക്ക് ഡൗണിനിടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

'നഗരത്തിലെ സബർബിലെ താമസക്കാരാണ് പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും.. ലോക്ക് ഡൗൺ കാലഘട്ടമായതിനാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ കുട്ടി ഉൾപ്പെടെ നാല് മക്കളെയും അമ്മ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. ഇവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന കാമുകനുമായി ചേർന്ന് അമ്മയുടെ സഹോദരി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെൺകുട്ടി അമ്മയോട് പറഞ്ഞതോടെയാണ് ഇവർ പരാതിയുമായി കോൻധ്വാ പൊലീസിനെ സമീപിച്ചത്.

പ്രതികളെ രണ്ട് പേരെയും അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റമായതിൽ ജയിൽ വാറണ്ടാണ് കോടതി നൽകിയത്. എന്നാൽ പരിശോധനയിൽ ഇവർ കോവിഡ് ബാധിതരാണെന്ന് വ്യക്തമായതോടെ ജയിൽ അധികൃതർ ഇവരെ പ്രവേശിപ്പിക്കാൻ വിസ്സമ്മതിച്ചു. ആ സാഹചര്യത്തിൽ ഇവരെ മെഡിക്കൽ സെന്ററിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP