Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ക്ഡൗണിൽപ്പെട്ട് കേരളത്തിൽ കുടുങ്ങിപ്പോയ യുകെ മലയാളികൾക്കു ഡൽഹിയിലോ മുംബൈയിലോ എത്തിയാൽ തിരികെ യുകെയിൽ എത്താൻ അവസരം; ആഴ്ചയിൽ അഞ്ചു സർവീസുമായി ബ്രിട്ടീഷ് എയർവേയ്‌സ്; സർവീസുകൾ അടുത്ത തിങ്കളാഴ്ച മുതൽ; ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ എത്താൻ തടസമില്ല

ലോക്ക്ഡൗണിൽപ്പെട്ട് കേരളത്തിൽ കുടുങ്ങിപ്പോയ യുകെ മലയാളികൾക്കു ഡൽഹിയിലോ മുംബൈയിലോ എത്തിയാൽ തിരികെ യുകെയിൽ എത്താൻ അവസരം; ആഴ്ചയിൽ അഞ്ചു സർവീസുമായി ബ്രിട്ടീഷ് എയർവേയ്‌സ്; സർവീസുകൾ അടുത്ത തിങ്കളാഴ്ച മുതൽ; ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ എത്താൻ തടസമില്ല

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: അടുത്ത തിങ്കളാഴ്ച ചിങ്ങപ്പിറവി എത്താനിരിക്കെ കോവിഡ് സൃഷ്ടിച്ച ആശങ്കൾക്കിടയിൽ യുകെ മലയാളികൾക്ക് തെല്ലൊരാശ്വാസം. കോവിഡ് വ്യാപനത്തിന് മുൻപ് ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ എത്തി കുടുങ്ങിപ്പോയ നൂറുകണക്കിന് യുകെ മലയാളികൾ ഇപ്പോൾ തിരിച്ചു വരവിനു കഴിയാതെ ധർമ്മസങ്കടത്തിൽ ആയിരിക്കുകയാണ്.

കോവിഡിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോൾ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾക്ക് നിയന്ത്രണം നീട്ടുന്നതോടെ ഇന്ന് ശരിയാകും, നാളെ ശരിയാകും എന്ന മട്ടിൽ കാത്തിരുന്നു ക്ഷമ കെട്ട അനേകം യുകെ മലയാളികളാണ് ദിവസേനേ ബ്രിട്ടീഷ് മലയാളിക്ക് ഇമെയിൽ അയച്ചു കൊണ്ടിരിക്കുന്നത്. എല്ലാവരുടെയും ഇമെയിൽ പറയുന്ന പൊതു ആവശ്യം ഒന്ന് തന്നെ, ഏതെങ്കിലും വിധത്തിൽ യുകെയിൽ എത്താൻ മാർഗം ഉണ്ടെങ്കിൽ അറിയിക്കണം എന്നാണ് ഇമെയിൽ അന്വേഷണങ്ങളുടെ കാതൽ.

ഇത്തരക്കാരുടെ അന്വേഷങ്ങൾക്കു തെല്ലൊരു ആശ്വാസമേകാൻ എത്തുകയാണ് ബ്രിട്ടീഷ് എയർവേയ്‌സ്. കേരളത്തിൽ നിന്നും എങ്ങനെയെങ്കിലും ഡൽഹി, മുംബൈ വിമാനത്താവളത്തിൽ എത്താനായാൽ ബ്രിട്ടീഷ് എയർവേയ്സിന്റെ ഹീത്രൂ സർവീസിൽ കയറി ലണ്ടനിൽ എത്താനാകും. ആഴ്ചയിൽ അഞ്ചു സർവീസുകൾ ഉള്ളതിനാൽ സീറ്റു ലഭിക്കാനും പ്രയാസം ഉണ്ടാകില്ല. അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിൽ എത്തിയ അനേകം പേരാണ് ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നത്.

ബ്രിട്ടനിൽ അടുത്തിടെ രൂപം കൊണ്ട മലയാളി സംഘടനാ പ്രഖ്യാപിച്ച ചാർട്ടേർഡ് ഫ്‌ളൈറ്റ് കേരളത്തിൽ എത്തി മടങ്ങുമ്പോൾ ഈ വിമാനത്തിൽ തിരികെ എത്താൻ കഴിയും എന്ന് കരുതിയവർ അനേകമാണ്. എന്നാൽ ചാർട്ടേർഡ് ഫ്ളൈറ്റ് എന്ന ആശയം തന്നെ ഇല്ലാതായതോടെ ഇപ്പോൾ കേരളത്തിൽ കുടുങ്ങി കിടക്കുന്നവർക്കു തൽക്കാലം യുകെയിൽ മടങ്ങി എത്താൻ കടമ്പകൾ അനേകമാണ്.

ഒട്ടേറെ രാജ്യങ്ങൾ കയറി ഇറങ്ങി ഇതിനകം കുറെപ്പേരൊക്കെ യുകെയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പ്രയാസങ്ങൾ ഇല്ലാതെ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നും നേരിട്ട് യുകെയിൽ എത്താം എന്നതാണ് ബ്രിട്ടീഷ് എയർവേയ്സ് സർവീസിന്റെ പ്രത്യേകത. ഇന്ത്യയും യുകെയും തമ്മിൽ ഉള്ള മികച്ച രാജ്യാന്തര ബന്ധത്തിന്റെ ഉദാഹരണം കൂടിയായി മാറുകയാണ് ഈ സർവീസ്.

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് ഇന്ത്യൻ വംശരായ ബ്രിട്ടീഷ് പൗരന്മാർ ഇത്തരത്തിൽ കുടുങ്ങി കിടപ്പുണ്ട്. ഇവരുടെയൊക്കെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് ബ്രിട്ടീഷ് എയർവേയ്സ് സർവീസുകൾ ആരംഭിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമായി തുടരുക ആണെങ്കിലും ഇക്കാര്യത്തിൽ ഇളവുകൾ നൽകാൻ ബ്രിട്ടൻ തയ്യാറായതിന്റെ സൂചന കൂടിയാണ് തുടർച്ചയായുള്ള സർവീസുകളുടെ പ്രഖ്യാപനം.

ഇന്ത്യയും ബ്രിട്ടനും തമ്മിൽ എത്തിച്ചേർന്ന പ്രത്യേക കരാർ പ്രകാരമാണ് ബ്രിട്ടീഷ് എയർവേയ്സ് സർവീസ് എന്നാണ് പുറത്തു വരുന്ന വിവരം. ഇരു ദിശയിലേക്കും ആളെ കയറ്റിയാകും സർവീസ് എന്നും എയർവേയ്സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സർവീസിലേക്ക് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഹൈദരാബാദ്, ബാംഗ്ലൂർ നഗരങ്ങളിൽ നിന്നായി നാലു സർവീസുകൾ ബ്രിട്ടീഷ് എയർവേയ്സ് നടത്തുന്നുണ്ട്. എയർ ബബിൾ എന്നറിയപ്പെടുന്ന കരാർ അനുസരിച്ചു യുകെ, യുഎസ്എ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് വിവിധ എയർലൈൻസുകൾ സർവ്വീസ് നടത്തും.

ഇക്കഴിഞ്ഞ ഏഴാം തീയതി മുതൽ ഈ രാജ്യങ്ങളിലെ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ ഉള്ള തടസം നീക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തു വന്നിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നും ഒസിഐ കാർഡ് ഇല്ലാതെ എത്തുന്ന അന്നാട്ടിലെ പൗരന്മാർക്ക് മെഡിക്കൽ, തൊഴിൽ ആവശ്യങ്ങൾക്ക് ഓൺ അറൈവൽ വിസയും ഇന്ത്യയിൽ ലഭിക്കും. സാവകാശം ഈ മാതൃകയിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്ര അനുവദിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഘട്ടം ഘട്ടമായുള്ള ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഇത്തരം നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും.

അതേസമയം ഈ വിമാനങ്ങളിൽ കയറി അത്യാവശ്യ ഘട്ടത്തിൽ യുകെ മലയാളികൾക്ക് നാട്ടിൽ എത്താൻ കഴിയുന്ന കാര്യം സംശയമാണ്. കാരണം ഇത് പ്രത്യേക രക്ഷാ പാക്കേജിൽ പെടുത്തിയാണ് ചാർട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല ഈ സർവീസുകൾക്ക് കണക്ഷൻ ഫ്ളൈറ്റ് ഇല്ലാത്തതിനാൽ ഡെൽഹിയിലോ മുംബൈയിലോ ക്വാറന്റീൻ ചെയ്യേണ്ടിയും വരും.

രണ്ടിടത്തും അതി ശക്തമായ കോവിഡ് വ്യാപനം ആയതിനാൽ ഇതത്ര സുരക്ഷിതവും ആയിരിക്കില്ല. ഇക്കാരണത്താൽ ഇങ്ങനെയൊരു റിസ്‌ക് എടുക്കാൻ ആരും തയ്യാറാവുകയുമില്ല. ഇപ്പോൾ കേരളത്തിൽ കോവിഡ് സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് നീങ്ങുന്നതിനാൽ നാട്ടിൽ എത്താൻ യുകെ മലയാളികളിലും താൽപര്യം ഇല്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP