Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജങ്ക് ഫുഡിന് നിയന്ത്രണവുമായി ഭക്ഷ്യസുരക്ഷാ അഥോറിറ്റി; സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും വിൽപ്പനക്ക് അനുമതിയില്ല

ജങ്ക് ഫുഡിന് നിയന്ത്രണവുമായി ഭക്ഷ്യസുരക്ഷാ അഥോറിറ്റി; സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും വിൽപ്പനക്ക് അനുമതിയില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്കൂൾ പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ച് കേന്ദ്രം. സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അഥോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) അറിയിച്ചു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ‘ജങ്ക് ഫുഡ്’ എന്നറിയപ്പെടുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടി.

സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി എഫ്.എസ്.എസ്.എ.ഐ.യോട് നിർദ്ദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ(എൻ.ഐ.എൻ.) അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP