Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ആ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും; പുതിയ ഒരു ഭൂപടം വരക്കാൻ നാം തയ്യാറാകണമെന്ന് പ്രവാസി സംഘടനയുടെ വെബിനാറിൽ ഭാസുരേന്ദ്ര ബാബു; ഇടതു ബുദ്ധി ജീവിയുടേത് വിഘടനവാദ ആഹ്വാനമെന്ന് ആരോപിച്ച് പരിവാറുകാർ; രാജ്യവിരുദ്ധ പരാമർശത്തെ എതിർക്കാനോ തടയാനോ തയ്യാറായില്ലെന്നതും ഗൗരവതരമെന്ന് ആക്ഷേപം; പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന ചർച്ച വിവാദത്തിൽ

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ആ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും; പുതിയ ഒരു ഭൂപടം വരക്കാൻ നാം തയ്യാറാകണമെന്ന് പ്രവാസി സംഘടനയുടെ വെബിനാറിൽ ഭാസുരേന്ദ്ര ബാബു; ഇടതു ബുദ്ധി ജീവിയുടേത് വിഘടനവാദ ആഹ്വാനമെന്ന് ആരോപിച്ച് പരിവാറുകാർ; രാജ്യവിരുദ്ധ പരാമർശത്തെ എതിർക്കാനോ തടയാനോ തയ്യാറായില്ലെന്നതും ഗൗരവതരമെന്ന് ആക്ഷേപം; പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന ചർച്ച വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഘടനവാദത്തിന് ആഹ്വാനം ചെയ്ത് ഇടത് ബുദ്ധിജീവി ഭാസുരേന്ദ്ര ബാബു. സിപിഎം അനുകൂല പ്രവാസി സംഘടനയുടെ വെബിനാറിലാണ് രാജ്യവിരുദ്ധ പരാമർശമുണ്ടായത്. ഇന്ത്യയിൽ നിന്ന് കേരളം സ്വതന്ത്രമാകണമെന്ന തരത്തിലെ അഭിപ്രായം ഭാസുരചന്ദ്ര ബാബു നടത്തിയെന്നാണ് ആരോപണം. ഇ്ക്കാര്യത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്.

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ആ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും. പുതിയ ഒരു ഭൂപടം വരക്കാൻ നാം തയ്യാറാകണം. നവോദയ കൾച്ചറൽ സെന്റർ ഈസ്റ്റേൺ പ്രോവിൻസ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറിൽ ബാബു പറഞ്ഞു. ശ്രീരാമജന്മഭൂമിയിൽ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ചർച്ചയിലായിരുന്നു ആഹ്വാനം നടത്തിയത്.

ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് വ്യക്തമാക്കിയത്. മോഡറേറ്റർമാരോ സംഘാടകരോ പരാമർശത്തെ എതിർക്കാനോ തടയാനോ തയ്യാറായില്ല. ഇടത്അനുയായി സുനിത ദേവദാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരാണ് ചർച്ചയിലുണ്ടായിരുന്നത്. ഇവരെല്ലാം ചർച്ചയിൽ ഭാസുര ചന്ദ്ര ബാബുവിന്റെ അഭിപ്രായത്തോട് യോജിക്കും വിധം തലയാട്ടിയെന്നും നിലപാടിനോട് അനുകൂലിച്ചുവെന്നും പ്രചരണം ശക്തമാണ്. ഇതോടെ വെബിനാറിന് പുതിയ തലം വരികയാണ്.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പുതിയ രാജ്യമെന്നതിന് ഏറെക്കാലമായി ഇടത്-മുസ്ലിം തീവ്രവാദികൾ പ്രചാരണം നൽകുന്നുണ്ടെന്ന് പരിവാർ പ്രസ്ഥാനങ്ങൾ ആരോപിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തി സിപിഎമ്മും കോൺഗ്രസ്സും ഇതിനെ പരോക്ഷമായി പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നു. ഇതിനിടെയുള്ള ഭാസുരേന്ദ്ര ബാബുവിന്റെ പരസ്യ വിഘടന വാദ ആവശ്യത്തെ ഗൗരവത്തോടെ എടുക്കണമെന്നാണ് ആവശ്യം.

ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന നേതാവാണ് ഭാസുരേന്ദ്ര ബാബു. നിലപാടിൽ എല്ലാം ഇടത് കാർക്കശ്യം വ്യക്തമാക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായാണ് ആഭിമുഖ്യം. സിപിഎം വിഭാഗീയതയിൽ വി എസ് നലിപാടുകളെ പരസ്യമായി തെള്ളി പറഞ്ഞിരുന്നു. കേരളം സ്വതന്ത്രമാകണമെന്നും ഇന്ത്യൻ യൂണിയനിൽ തുടരണോ എന്ന് ചിന്തിക്കണമെന്നുമുള്ള ആഹ്വാനമാണ് ഭാസുരേന്ദ്രബാബു ഇപ്പോൾ നടത്തിയത്. ഇതിനെ സിപിഎം പോലും തള്ളി പറയേണ്ട സ്ഥിതിയാണുള്ളത്. നവോദയ കൾച്ചറൽ ഈസ്റ്റേൺ പ്രോവിൻസ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന പരിപാടിയിലെ പരാമർശം വൈറലാണ്.

ശ്രീരാമജന്മഭൂമിയിൽ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ചർച്ചയിലായിരുന്നു ഭാസുരേന്ദ്രബാബു രാജ്യവിരുദ്ധ ആഹ്വാനം നടത്തിയത്. ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് പറഞ്ഞത്. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നിരിക്കെ ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് കള്ള പ്രചാരണം നടത്തി രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പരിവാറുകാർ ആരോപണമുയർത്തുന്നത്.

ചർച്ചയിൽ ഇത്തരം ആഹ്വാനം ഉയർന്നിട്ടും മോഡറേറ്റർമാരോ സംഘാടകരോ ഇതിനെ തടഞ്ഞില്ല എന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയ വീഡിയോ ക്രിയേറ്ററായ സുനിത ദേവദാസ് , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ് , കെ. ഗിരീഷ് തുടങ്ങിയവരും ഇതിനെ എതിർത്തില്ലെന്ന ആരോപണം പരിവാറുകാർ ഉയർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP