Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; അജിയും സൂര്യയും മരിച്ചത് സൂപ്പർമാർക്കറ്റിലെ ജോലിക്കു ശേഷം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവെ

സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; അജിയും സൂര്യയും മരിച്ചത് സൂപ്പർമാർക്കറ്റിലെ ജോലിക്കു ശേഷം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കറ്റാനം കെപി റോഡിൽ നടന്ന അപകടത്തിൽ കറ്റാനം കട്ടച്ചിറ കുറ്റിലേത്ത് അച്ചൻകുഞ്ഞിന്റെ മകൻ അജി (21), തമിഴ്‌നാട് തേനി അരുൺമയി സ്ട്രീറ്റ് സ്വദേശി സൂര്യ (കറുപ്പയ്യ-25) എന്നിവരാണു മരിച്ചത്. 

ഇന്നലെ വൈകിട്ട് 5.45ന് കെപി റോഡിൽ കറ്റാനം കോയിക്കൽ മാർക്കറ്റിനു സമീപമായിരുന്നു അപകടം. ഇരുവരും മൂന്നാംകുറ്റി ജംക്‌ഷനിലെ കാട്ടൂർ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ്.

കറ്റാനം ഭാഗത്തേക്കുവന്ന കാറും മൂന്നാംകുറ്റിയിലേക്കുപോയ സ്‌കൂട്ടറുമാണു അപകടത്തിൽപെട്ടത്. സൂപ്പർമാർക്കറ്റിലെ ജോലിക്കു ശേഷം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു അപകടം. മൃതദേഹം കായംകുളം ഗവ.ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അജിയുടെ മാതാവ് മിനി. സഹോദരൻ അജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP