Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൈജറിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ എട്ടുപേരെ ഭീകരർ വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് ആറ് ഫ്രഞ്ച് പൗരന്മാരും രണ്ട് നൈജീരിയക്കാരും

നൈജറിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ എട്ടുപേരെ ഭീകരർ വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് ആറ് ഫ്രഞ്ച് പൗരന്മാരും രണ്ട് നൈജീരിയക്കാരും

മറുനാടൻ ഡെസ്‌ക്‌

നിയാമി: നൈജറിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ എട്ടുപേരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. മോട്ടോർ സൈക്കിളിലെത്തിയ തോക്കുധാരികളാണ് ആറ് ഫ്രഞ്ച് വിനോദ സഞ്ചാരികളെയും അവരുടെ നൈജീരിയൻ ഗൈഡിനെയും ഡ്രൈവറെയും കൊലപ്പെടുത്തിയത്. ഒരു വന്യജീവി പാർക്കിൽ വച്ചാണ് ആക്രമണം നടന്നത്. നൈജറിലെ കോറെ പ്രദേശത്തെ ജിറാഫ് റിസർവിലാണ് സംഘത്തെ ആക്രമിച്ചതെന്ന് തില്ലബെരി മേഖലയിലെ ഗവർണർ ടിഡ്ജാനി ഇബ്രാഹിം കറ്റിയല്ല പറഞ്ഞു. നൈജറിലെ തലസ്ഥാനമായ നിയാമിയുടെ തെക്കുകിഴക്കായി 40 മൈൽ അകലെയാണ് കൊറെ ജിറാഫ് റിസർവ്.

ആറ് ഫ്രഞ്ച് പൗരന്മാരും രണ്ട് നൈജീരിയക്കാരും മരിച്ചുവെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നൈജറിൽ ഫ്രഞ്ച് പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസും സ്ഥിരീകരിച്ചു. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ നൈജറിലെ ഭരണകൂടം ഇതുവരെ തയ്യാറായില്ല എന്നും റിപ്പോർട്ടുണ്ട്.

ബോക്കോ ഹറാമും ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനകളും ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന നൈജറിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ഫ്രഞ്ച് സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികൾ 2017 ഒക്ടോബറിൽ നൈജറിൽ നാല് യുഎസ് സൈനികരെ വധിച്ചിരുന്നു. 2013 മുതൽ രാജ്യത്ത് ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ തീവ്രവാദ അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP