Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടുകാണി ചുരത്തിൽ 30 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ വികസിക്കുന്നു; ഒന്നാം വളവ് മുതൽ അത്തിക്കൂറ്, വെള്ളക്കട്ട ഭാഗങ്ങളിലെ 123 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി; ബന്ധുവീടുകളിലേക്ക് പോകാൻ കഴിയാത്തവർ മണിമൂളി സ്‌കൂളിലെ പ്രത്യേക ക്യാമ്പിൽ; പരിശോധനയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥർ

നാടുകാണി ചുരത്തിൽ 30 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ വികസിക്കുന്നു; ഒന്നാം വളവ് മുതൽ അത്തിക്കൂറ്, വെള്ളക്കട്ട ഭാഗങ്ങളിലെ 123 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി; ബന്ധുവീടുകളിലേക്ക് പോകാൻ കഴിയാത്തവർ മണിമൂളി സ്‌കൂളിലെ പ്രത്യേക ക്യാമ്പിൽ; പരിശോധനയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥർ

ജാസിം മൊയ്തീൻ

മലപ്പുറം: നാടുകാണി ചുരത്തിൽ 30 മീറ്റർ നീളത്തിൽ ഇന്ന് രൂപപ്പെട്ട വിള്ളൽ അപകടകരാമാം വിധം വികസിക്കുന്ന സാഹചര്യത്തിൽ ചുരത്തിന് താഴെയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചുരത്തിൽ ഒന്നാം വളവ് മുതൽ അത്തിക്കൂറ് വരെയുള്ള പ്രദേശങ്ങൾ, വെള്ളക്കട്ട പ്രദേശം എന്നിവിടങ്ങളിൽ താമസിക്കുന്ന 123 കുടുംബളോടാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിരുന്നത്.

പരമവാധിയാളുകളെ ബന്ധുവീടുകളിലേക്കാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ബന്ധുവീടുകളിലേക്ക് മാറാൻ അസൗകര്യങ്ങളുള്ളവർക്കായി മണിമൂളിയിൽ പ്രത്യേക ക്യാമ്പ് സജ്ജീകരിച്ച് അങ്ങോട്ട് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ചുരത്തിൽ രൂപപ്പെട്ട വിള്ളൽ വികസിക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്ത് നിലമ്പൂർ തഹസിൽദാർ സുഭാഷ്ചന്ദ്രബോസിന്റെ നിർദ്ദേശാനുസരണമാണ് നടപടി. ഫയർ ആൻഡ് റസ്‌ക്യു,പൊലീസ്, പഞ്ചായത്ത് അധികൃതർ, തഹസിൽദാർ എന്നിവർ സ്ഥലത്ത് എത്തി ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് നേതൃത്വം നൽകി.

നാടുകാണി ചുരത്തിൽ ഒന്നാം വളവിന് മുകളിൽ റോഡിൽ ഇന്ന് ഉച്ചയോടെയാണ് ചെറിയ തോതിലുള്ള വിള്ളൽ രൂപപ്പെട്ടത്. അത് പിന്നീട് വികസിക്കുകയായിരുന്നു. ഇത്തരത്തിൽ വിള്ളൽ വികസിക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് ചുരത്തിന് താഴെ അത്തിക്കൂറ്, വെള്ളക്കെട്ട ഭാഗങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയത്. ഇന്ന് രാത്രി 8 മണിയോടെയാണ് ഇത്തരത്തിൽ അപകടകരമായ വിധത്തിൽ വിള്ളൽ വികസിക്കുന്നതായി കണ്ടെത്തിയതും തഹസിൽദാർ സുരക്ഷ നിർദ്ദേശം നൽകിയതും. ഉടൻ തന്നെ തഹസിൽദാർ അടക്കം പഞ്ചായത്ത്, റവന്യു അധികൃതർ സംഭവസ്ഥലത്തെത്തി ജനങ്ങളുമായി സംസാരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP