Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും തുറന്നു; പുറത്തേക്ക് ഒഴുകുന്നത് 82 ക്യുബിക് മീറ്റർ / സെക്കന്റ് ജലം; വെള്ളം അഞ്ച് മണിക്കൂറിനകം ജനവാസ മേഖലയായ റാന്നിയിൽ എത്തും; രക്ഷാപ്രവർത്തനത്തിനായി റാന്നിയിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറു ബോട്ടുകളും പന്തളത്ത് രണ്ടു ബോട്ടുകളും സജ്ജം; പത്തനംതിട്ട ജില്ലയിൽ തുറന്നത് 103 ദുരിതാശ്വാസ ക്യാംപുകൾ

പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും തുറന്നു; പുറത്തേക്ക് ഒഴുകുന്നത് 82 ക്യുബിക് മീറ്റർ / സെക്കന്റ് ജലം; വെള്ളം അഞ്ച് മണിക്കൂറിനകം ജനവാസ മേഖലയായ റാന്നിയിൽ എത്തും; രക്ഷാപ്രവർത്തനത്തിനായി റാന്നിയിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറു ബോട്ടുകളും പന്തളത്ത് രണ്ടു ബോട്ടുകളും സജ്ജം; പത്തനംതിട്ട ജില്ലയിൽ തുറന്നത് 103 ദുരിതാശ്വാസ ക്യാംപുകൾ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: മഴ ശക്തമായതോടെ പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും തുറന്നു. വെള്ളം 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദ്ദേശിച്ചതെങ്കിലും 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാൻ ദുരന്തനിവാരണ അഥോറിറ്റി തീരുമാനിക്കുകയായിരുന്നു. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയത്. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തും. ഡാം തുറക്കുമ്പോൾത്തന്നെ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക. 983.5 മീറ്റർ ജലമാണ് ഇപ്പോൾ പമ്പ അണക്കെട്ടിലുള്ളത്. 82 ക്യുബിക് മീറ്റർ / സെക്കന്റ് ജലമാണ് തുറന്നു വിടുക. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. അഞ്ച് മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തും. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് .ജലനിരപ്പ് 984.5 മീറ്റർ ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോഴാണ് ഡാം തുറക്കേണ്ടത്. എന്നാൽ 983.5 മീറ്റർ ജലനിരപ്പ് എത്തിയപ്പോൾ തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹ് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കിൽ രാത്രി ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. റിസർവോയറിന്റെ മുഴുവൻ സംഭരണശേഷിയിലേക്ക് എത്തിയാൽ ഡാം തുറന്നേ മതിയാകൂ എന്ന സ്ഥിതിയുണ്ടാകും. അത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് റെഡ് അലർട്ട് പ്രഖ്യാപിക്കാതെ തന്നെ ഡാം തുറക്കാൻ തീരുമാനിച്ചതെന്നും കളക്ടർ കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനത്തിനായി റാന്നി ടൗണിൽ 19 ബോട്ടുകൾ സജ്ജമാണ്. തിരുവല്ലയിൽ ആറു ബോട്ടുകളും പന്തളത്ത് രണ്ടു ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. പമ്പാ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴിനും എട്ടിനും രേഖപ്പെടുത്തിയ റീഡിങ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തിൽ പമ്പയിൽനിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്തുനിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്.ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽനിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുകയാണ് ലക്ഷ്യം.

കാലവർഷവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമിലെ ഫോൺ നമ്പരുകളിൽ ജനങ്ങൾക്ക് വിളിക്കാമെന്ന് ജില്ലാ കലക്ടർ പി.ബി. നൂഹ് അറിയിച്ചു.

0468-2322515, 1077 (ടോൾഫ്രീ)

8547705557, 8547715558, 8547724440, 8547715024,

8547724243, 8547711140,

8547725445, 8547729816,

8547733132.

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാംപുകളിലായി 1015 കുടുംബങ്ങളിൽ നിന്ന് മൊത്തം 3342 പേരെ മാറ്റിപാർപ്പിച്ചു. ഇതിൽ 1352 പുരുഷന്മാരും 1408 സ്ത്രീകളും 582 കുട്ടികളും ഉൾപ്പെടുന്നു. മാറ്റി പാർപ്പിച്ചതിൽ 17 ഗർഭിണികളും ഉൾപ്പെടുന്നു. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റീനിലുള്ള എട്ടു പേരെ പ്രത്യേക ക്യാംപിലേക്കു മാറ്റി. മാറ്റി പാർപ്പിച്ചവരിൽ 60 വയസിന് മുകളിലുള്ള 348 പേരാണ് ഉള്ളത്.

മല്ലപ്പള്ളി താലൂക്കിൽ 11 ദുരിതാശ്വാസ ക്യാംപുകളിലായി 72 കുടുംബങ്ങളിൽ നിന്നായി 261 പേരെയാണ് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതിൽ 119 പുരുഷന്മാരും 92 സ്ത്രീകളും 50 കുട്ടികളും ഉൾപ്പെടും. മല്ലപ്പള്ളി താലൂക്കിൽ 60 വയസിന് മുകളിലുള്ള 31 പേരെയാണ് മാറ്റിതാമസിപ്പിച്ചത്. തിരുവല്ല താലൂക്കിൽ 59 ദുരിതാശ്വാസ ക്യാംപുകളിലായി 556 കുടുംബങ്ങളിൽ നിന്നായി 1906 പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇതിൽ 783 പുരുഷന്മാരും 817 സ്ത്രീകളും 306 കുട്ടികളും ഉൾപ്പെടുന്നു. തിരുവല്ല താലൂക്കിൽ 60 വയസിന് മുകളിലുള്ള 173 പേരെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപാർപ്പിച്ചത്.

കോഴഞ്ചേരി താലൂക്കിൽ 19 ക്യാംപുകളിലായി 190 കുടുംബങ്ങളിൽ നിന്നായി 605 പേരെയാണ് മാറ്റിപാർപ്പിച്ചിട്ടുള്ളത്. ഇതിൽ 244 പുരുഷന്മാരും 261 സ്ത്രീകളും 100 കുട്ടികളും ഉൾപ്പെടും. കോഴഞ്ചേരി താലൂക്കിൽ മാറ്റിപാർപ്പിച്ചവരിൽ 17 ഗർഭിണികളും 60 വയസിന് മുകളിലുള്ള 61 പേരും ഉൾപ്പെടും. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റീനിലുള്ള എട്ടു പേരെ കോഴഞ്ചേരി താലൂക്കിൽ പ്രത്യേക ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചു.റാന്നി താലൂക്കിൽ എട്ട് ക്യാംപുകളിലായി 99 കുടുംബങ്ങളിൽ നിന്നായി 288 പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇതിൽ 103 പുരുഷന്മാരും 118 സ്ത്രീകളും 67 കുട്ടികളും ഉൾപ്പെടുന്നു. റാന്നി താലൂക്കിൽ 60 വയസിന് മുകളിലുള്ള 24 പേരെയാണ് മാറ്റിപാർപ്പിച്ചത്.

അടൂർ താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാംപിൽ അഞ്ച് കുടുംബങ്ങളിൽ നിന്നായി 15 പേരെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. ഇതിൽ അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടും. അടൂർ താലൂക്കിൽ 60 വയസിന് മുകളിലുള്ള നാലു പേരെയാണ് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്.കോന്നി താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 93 കുടുംബങ്ങളിൽപെട്ട 267 പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇതിൽ 98 പുരുഷന്മാരും 113 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു. കോന്നി താലൂക്കിൽ ദുരിതാശ്വാസ ക്യാംപിലേക്ക് 60 വയസിന് മുകളിലുള്ള 55 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP