Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ട്; എന്നാൽ, അധ്യക്ഷപദം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ല; പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യമുയർത്തി ശശി തരൂർ

രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ട്; എന്നാൽ, അധ്യക്ഷപദം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ല; പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യമുയർത്തി ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തണമെന്ന് ശശി തരൂർ എംപി. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു തരൂരിന്റെ പ്രതികരണം. രാഹുൽ ​ഗാന്ധി അധ്യക്ഷ പ​ദവി ഒഴിഞ്ഞതിന് ശേഷം സോണിയാ ​ഗാന്ധി കോൺ​ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് മുഴുവൻ സമയ പാർട്ടി അധ്യക്ഷൻ എന്ന ആവശ്യം ഉയർത്തി തരൂർ രം​ഗത്തെത്തിയത്.

സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തതിനെ കഴിഞ്ഞ വർഷം താൻ സ്വാഗതം ചെയ്തിരുന്നു. എന്നാൽ അവർ അനിശ്ചിത കാലത്തേക്ക് ഭാരം ചുമക്കണമെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടക്കാല അധ്യക്ഷ പദവിയുടെ ഭാരം സോണിയയെ അനിശ്ചിതകാലത്തേക്ക് ഏൽപ്പിക്കാമെന്ന് കരുതുന്നത് ശരിയല്ല. പാർട്ടിക്ക് നായകനില്ല എന്ന വിമർശത്തിന് മറുപടി നൽകാൻ അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ തിരിച്ചെത്തിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുത്തതിനിടെയാണ് തരൂർ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് താൻ കരുതുന്നത്. എന്നാൽ പാർട്ടി അധ്യക്ഷപദം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ല. അതിനാൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ പദവിയിൽ ഓഗസ്റ്റ് പത്തിന് സോണിയ ഒരുവർഷം പൂർത്തിയാക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP