Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടത് മുന്നണിയുടെ രാജ്യസഭാ സ്ഥാനാർത്ഥി എം വി ശ്രേയാംസ്‌കുമാർ തന്നെ; തീരുമാനം എൽ.ജെ.ഡി സംസ്ഥാന നിർവാഹക സമിതിയുടേത്; പത്രിക സമർപ്പിക്കുക 13ന് രാവിലെ 11.30 ന്; സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് പാർട്ടിയുടെ പൂർണപിന്തുണയെന്നും എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ

ഇടത് മുന്നണിയുടെ രാജ്യസഭാ സ്ഥാനാർത്ഥി എം വി ശ്രേയാംസ്‌കുമാർ തന്നെ; തീരുമാനം എൽ.ജെ.ഡി സംസ്ഥാന നിർവാഹക സമിതിയുടേത്; പത്രിക സമർപ്പിക്കുക 13ന് രാവിലെ 11.30 ന്; സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് പാർട്ടിയുടെ പൂർണപിന്തുണയെന്നും എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടത് മുന്നണിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം വിശ്രേയാംസ്‌കുമാർ മത്സരിക്കും. രാജ്യസഭാം​ഗമായിരിക്കെ അന്തരിച്ച എംപി. വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്കാണ് മത്സരം. സീറ്റ് എൽ.ജെ.ഡിക്കു നൽകാൻ നേരത്തെ എൽ.ഡി.എഫ് തീരുമാനിച്ചിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് ചേർന്ന എൽ.ജെ.ഡി സംസ്ഥാന നിർവാഹക സമിതിയാണ് എം വിശ്രേയാംസ്‌കുമാറിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ഓഗസ്റ്റ് 13-ന് രാവിലെ 11.30 ന് ശ്രേയാംസ്‌കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 24നാണ് തെരഞ്ഞെടുപ്പ്.

സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് പൂർണപിന്തുണയെന്ന് ​യോ​ഗശേഷം മാധ്യമങ്ങളെ കണ്ട ശ്രേയാംസ് കുമാർ പറഞ്ഞു. സ്വർണക്കടത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ സാധിക്കില്ല എന്ന ബോധ്യത്തോടുകൂടി മനഃപൂർവം ചെയ്യുന്ന ഈ പ്രവൃത്തിയെ എൽ.ജെ.ഡി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രിക്കു പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു. ഏത് അന്വേഷണവും സർക്കാർ സ്വാഗതം ചെയ്തതാണ്. അത് ഇക്കാര്യത്തിൽ ഒന്നും ഒളിക്കാൻ ഇല്ലാത്തതുകൊണ്ടാണ്. കേസിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ചാരിറ്റബിൾ സൊസൈറ്റിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വപ്ന പണം അടിച്ചുമാറ്റിയെങ്കിൽ എന്തിനാണ് അതിനെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെടുത്തുന്നത്. അത് ഒരു സ്വകാര്യഏജൻസി ചെയ്തതല്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്വർണക്കടത്ത് കേസിനെ സോളാറുമായി എങ്ങനെ ബന്ധപ്പെടുത്താനാവും. ഇവിടെ എൻഐഎ അല്ലേ അന്വേഷിക്കുന്നത്. സിബിഐ അന്വേഷിക്കേണ്ടതുണ്ടെങ്കിൽ അത് നടക്കട്ടെ. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്തതാണ്. പ്രതിപക്ഷത്തിന് എന്തുവേണമെങ്കിലും പറയാമെന്ന് അദ്ദേഹം പറഞ്ഞു.

ക്രിമിനൽ കുറ്റം ചെയ്യുന്നവർക്കെതിരെ യുഎപിഎ ചുമത്തുന്നതിനെ ആരും എതിർത്തിട്ടില്ല. അനാവശ്യമായി ദുരുപയോഗം ചെയ്തതിനെയാണ് എതിർത്തത്. ഇക്കാര്യത്തിൽ സർക്കാർ എവിടെയും ഒന്നും മറച്ചുവച്ചിട്ടില്ല. അന്വേഷണം കഴിഞ്ഞ് മുഴുവൻ കാര്യങ്ങളും പുറത്തുവരട്ടെ. ഒളിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ശക്തമായ നടപടികൾ സ്വീകരിച്ചതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

ഒഴിവുള്ള ഒരു സീറ്റിലേക്ക് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ലാൽ വർഗ്ഗീസ് കല്പകവാടിയെ സ്ഥാനാർത്ഥിയായി നിർത്താനാണ് യുഡിഎഫ് തീരുമാനം. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ലാൽ. നിയമസഭയിലെ നിലവിലെ അംഗബലത്തിൽ ജയസാധ്യത കുറവാണെങ്കിലും മത്സരിച്ചില്ലെങ്കിൽ തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സ്ഥാനാർത്ഥിയെ നിർത്താനുള്ള യുഡിഎഫ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP