Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഹ്ന ഒളിവിലിരുന്നത് പൊലീസിന്റെ മൂക്കിൻ തുമ്പത്ത്; തണ്ടർ ബോൾട്ടിനെ അടക്കം ഇറക്കി അന്വേഷണം നടത്തിയത് ഡൽഹി വരെ; ഒടുവിൽ അറസ്റ്റും; തോക്കുമായി പൊലീസ് കയറി തിരച്ചിൽ നടത്തിയത് രഹ്നയുടെ നാത്തൂന്റെ വീട്ടിൽ; കൈകുഞ്ഞുങ്ങളുള്ള വീട്ടിൽ തോക്കുധാരികളായ പൊലീസ് കയറിയതിന് വിമർശനവും; ഒടുവിൽ രഹ്നയുടെ അറസ്റ്റും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രഹ്ന ഫാത്തിമയെ തേടി കേരള പൊലീസ് ഓടിയത് വയനാട് മുതൽ ഡൽഹി വരെ. തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന്റെ തൊട്ടു പിന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു രഹ്ന ഫാത്തിമ ഒളിവിൽ താമസിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത മകനെകൊണ്ടു തന്റെ നഗ്‌നശരീരത്തിൽ ചിത്രം വരപ്പിച്ചതിനാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.പ്രതിയുമായി അടുത്ത ബന്ധമുള്ള പത്തിലധികം പേരുടെ വീടുകളിലെങ്കിലും കഴിഞ്ഞ മാസം പൊലീസ് അന്വേഷിച്ചു ചെന്നിട്ടുണ്ട്.

രഹ്നയ്ക്കൊപ്പം താമസിച്ചിരുന്ന ഒരു വക്കീലിന്റെ കോഴിക്കോടുള്ള വീട്ടിൽ, മറ്റൊരു സുഹൃത്തിന്റെ ഷൊർണൂരിലുള്ള വീട്ടിൽ, ശബരിമലയിൽ കയറാൻ ഇവർക്കൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിയുടെ വീട്ടിൽ, ഇവർ ഫോണിൽ സംസാരിച്ച എറണാകുളം ജില്ലയിൽ തന്നെയുള്ള ഒരു അഭിഭാഷകന്റെ വീട്ടിൽ തുടങ്ങി വയനാട്ടിൽ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിൽ വരെ പൊലീസെത്തി.

സൗത്ത് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.തണ്ടർബോൾട്ട് ഉൾപ്പടെ ഇരുപതോളം പൊലീസുകാരുടെ സംഘം വീട് വളഞ്ഞ ശേഷമാണ് ഇവരെ ഉണർത്തിയത്. വീട്ടിൽ ആരുമില്ലെന്നു മനസിലായപ്പോൾ തിരിച്ചു പോയി. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി കഴിയുന്നിടത്തേക്ക് തോക്കുമായി തണ്ടർബോൾട്ട് കയറിയതിനെതിരെ പരാതി നൽകാമെന്ന് അഭിപ്രായം ഉയർന്നെങ്കിലും വേണ്ടെന്നായിരുന്നു തീരുമാനം. നക്‌സൽ സുരക്ഷാ ഭീഷണിയുള്ള സ്ഥലമായതിനാലാണ് തണ്ടർബോൾട്ട് സുരക്ഷയുമായി സ്ഥലത്ത് പോകേണ്ടി വന്നത് എന്നാണ് പൊലീസ് ഭാഷ്യം.

സുപ്രീം കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കോടതിയിൽ നേരിട്ടു ഹാജരാകാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജനറൽ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷം വിഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി.

രഹ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോവിഡ് പരിശോധന നടത്തിയതിനു ശേഷമേ ജയിലിൽ അയയ്ക്കാൻ സാധിക്കൂ എന്നതിനാൽ തൃശൂരിലെ കോവിഡ് സെന്ററിലാണ് ഇപ്പോൾ രഹ്ന ഫാത്തിമ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP