Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടക ആരോ​ഗ്യമന്ത്രിക്കും കോവിഡ് ബാധ; താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ബി ശ്രീരാമുലു

കർണാടക ആരോ​ഗ്യമന്ത്രിക്കും കോവിഡ് ബാധ; താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ബി ശ്രീരാമുലു

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തന്റെ രോഗം സ്ഥിരീകരിച്ചത് ട്വിറ്ററിൽ കൂടി അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയിൽ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ശ്രീരാമുലു. നേരത്തെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

 മുഖ്യമന്ത്രി യെദ്യൂരപ്പ, മകൾ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർക്കെല്ലാം രോഗം ബാധിച്ചിരുന്നു. 77കാരനായ യെഡിയൂരപ്പയും മകളും മണിപ്പാലിലെ ആശുപത്രിയിൽ ചികിൽസയിലാണ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഇവിടെയാണ് ചികിൽസ തേടിയിട്ടുള്ളത്. സിദ്ധരാമയ്യക്ക് രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാവിലെയാണ്.

യെദ്യൂരപ്പയുടെ പ്രൈമറി സമ്പർക്കത്തിൽ 75 പേരാണുള്ളത്. ഇവരുടെ പരിശോധന നടത്തി വരികയാണ്. ആറ് പേർക്ക് ഇതിൽ രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരോട് പരിശോധനാ ഫലം വരുന്നത് വരെ ഐസൊലേഷനിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെല്ലാം പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 30 പേരെ പരിശോധിച്ചപ്പോൾ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒട്ടേറെ പേരുടെ ഫലം ലഭിച്ചിട്ടില്ല.

യെദ്യൂരപ്പ മൂന്ന് ഉപമുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. കൂടാതെ ഗവർണർ, ഏഴ് മന്ത്രിമാർ, പത്ത് എംഎൽഎമാർ എന്നിവരുമായും യെദ്യൂരപ്പ കഴിഞ്ഞാഴ്ച കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ 10 മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം സമ്പർക്കം പുലർത്തിയിരുന്നു. 1,72,102പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. 79,765പോരണ് നിലവിൽ ചികിത്സയിലുള്ളത്. 89,238പേർ രോഗമുക്തരായപ്പോൾ 3,091പേർ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP