Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബ വഴക്കിന് പരിഹാരം കാണാൻ കൗൺസലിങ് നടത്തിയ വൈദികൻ യുവതിയെ പീഡിപ്പിച്ച സംഭവം: മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിവികാരി ഫാ. ബാബു വർഗ്ഗീസിനെ വൈദിക സ്ഥാനത്ത് നിന്ന് പുറത്താക്കി; ബാബുവർഗ്ഗീസ് നടത്തുന്ന ഡീ അഡിക്ഷൻ സെന്ററിന് സഭയുമായി ബന്ധമില്ലെന്നും ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപൊലീത്ത

കുടുംബ വഴക്കിന് പരിഹാരം കാണാൻ കൗൺസലിങ് നടത്തിയ വൈദികൻ യുവതിയെ പീഡിപ്പിച്ച സംഭവം: മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോക്സ്  പള്ളിവികാരി ഫാ. ബാബു വർഗ്ഗീസിനെ വൈദിക സ്ഥാനത്ത് നിന്ന് പുറത്താക്കി; ബാബുവർഗ്ഗീസ് നടത്തുന്ന ഡീ അഡിക്ഷൻ സെന്ററിന് സഭയുമായി ബന്ധമില്ലെന്നും ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപൊലീത്ത

ജാസിം മൊയ്തീൻ

സുൽത്താൻ ബത്തേരി: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവുമായുണ്ടായ പ്രശ്നം പരിഹരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ബാബു വർഗ്ഗീസിനെ വൈദിക സ്ഥാനത്ത് നിന്നും പുറത്താക്കി. ബാബു വർഗീസ് പൂക്കോട്ടിൽ പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു. കേണിച്ചിറയിൽ ഇയാൾ നടത്തി വന്നിരുന്ന ഡി അഡിക്ഷൻ സെന്ററുമായി സഭക്കോ ഭദ്രാസനത്തിനോ യാതൊരു ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലെന്നും അദ്ദേഹം അറിയിച്ചു.

സുൽത്താൻബത്തേരി ഭദ്രാസനത്തിനു കീഴിൽ മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയാണ് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവുമായുണ്ടായ പ്രശ്നം പരിഹരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചത്. വയനാട് കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനായ ബത്തേരി താളൂർ സ്വദേശിയായ ഫാ. ബാബു വർഗ്ഗീസാണ് യുവതിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുകയാണ്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗൺസലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ്് മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികൻ പീഡിപ്പിച്ചത്.

യുവതിയുടെ പരാതിയെ തുടർന്നാണ് ബാബു വർഗീസ് പൂക്കോട്ടിൽ(37)നെ കമ്പളക്കാട് സിഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തത്. ഫാമിലി കൗൺസലർ കൂടിയായ വൈദികൻ പരാതിക്കാരിയായ യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും അതിനെത്തുടർന്ന് യുവതിയേയും ഭർത്താവിനേയും തമ്മിൽ കൂടുതൽ അകറ്റുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി. യുവതി താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ അതിക്രമിച്ചു കയറിയ വൈദികൻ യുവതിയെ ബലാത്സംഗം ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP