Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ അം​ഗങ്ങൾ; കൂട്ട ആത്മഹത്യയെന്ന് പൊലീസ്

ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ അം​ഗങ്ങൾ; കൂട്ട ആത്മഹത്യയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പാക്കിസ്ഥാനിൽനിന്ന് കുടിയേറിയ കുടുംബം ലോഡ്ത ഗ്രാമത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിവിധ കൃഷികൾ നടത്തിവരികയായിരുന്നു. കുടുംബപ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. എന്താണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, അതേസമയം കുടിലിൽ ചില രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നും റൂറൽ പൊലീസ് സൂപ്രണ്ട് രാഹുൽ ബർഹാത് പറഞ്ഞു. മൃതദേഹങ്ങളിൽ മുറിവുകളോ പരിക്കേറ്റതിന്റെ അടയാളങ്ങളോ ഇല്ല. അതിനാൽ രാത്രിയിൽ എന്തെങ്കിലും രാസവസ്തു കഴിച്ച് ജീവനൊടുക്കിയെന്നാണ് സംശയമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ കുടുംബാംഗമായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നാണ് ഇയാൾ നൽകിയ മൊഴി. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യംചെയ്യുന്നതോടെ സംഭവത്തിൽ വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP