Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡി.വി.സാഠെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബന്ധുക്കളും സഹപ്രവർത്തകരും; മൃതദേഹം മുംബൈയിലെത്തിച്ചത് ഉച്ചയോടെ; എയർ ഇന്ത്യാ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു; സംസ്‌കാരം നടക്കുക ചൊവ്വാഴ്ച

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബന്ധുക്കളും സഹപ്രവർത്തകരും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേ മുക്കാലോടെയാണ് സാഠെയുടെ മൃതദേഹം മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മൂന്നേകാലോടെ വിമാനത്താവള പരിസരിത്തുള്ള എയർ ഇന്ത്യയുടെ ഓഫിസിൽ പൊതുദർശനത്തിന് വച്ചു.

സാഠെയുടെ ഭാര്യ, മകൻ, മറ്റു ബന്ധുക്കൾ എന്നിവർ മറ്റൊരു വാഹനത്തിൽ എയർ ഇന്ത്യ ഓഫിസിൽ എത്തി. എയർ ഇന്ത്യയിലെ പൈലറ്റുമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. യുഎസിൽ നിന്ന് ഒരു മകൻ എത്താനുള്ളതിനാൽ സംസ്‌കാരം ചൊവ്വാഴ്ചയെ നടത്തൂ എന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്കു മാറ്റും.

വെള്ളിയാഴ്ച രാത്രി 7.41ന് കോഴിക്കോട് വിമാനത്താവളത്തിലെ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്നു 35 അടി താഴ്ചയിലേക്കു പതിച്ചാണ് പൈലറ്റ് ഡി.വി. സാഠെ ഉൾപ്പെടെ 18 പേർ മരിച്ചത്. കോപൈലറ്റു് അഖിലേഷ് കുമാറും മരിച്ചു. മരിച്ച യാത്രക്കാരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP