Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ ചെവിക്ക് പിടിച്ച് സ്കൂളിലേക്കെത്തിക്കുന്ന രാമൻ; പ്രധാനമന്ത്രിയെ ട്രോളി കോൺ​ഗ്രസ് നേതാവ്; ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഹിറ്റാകുന്നത് ഇങ്ങനെ

മോദിയെ ചെവിക്ക് പിടിച്ച് സ്കൂളിലേക്കെത്തിക്കുന്ന രാമൻ; പ്രധാനമന്ത്രിയെ ട്രോളി കോൺ​ഗ്രസ് നേതാവ്; ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഹിറ്റാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജയുമായി ബന്ധപ്പെട്ട്, ബാലനായ ശ്രീരാമനെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് നടന്നുകയറുന്ന പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാമക്ഷേത്രത്തെ അനുകൂലിക്കുന്നവരും സംഘപരിവാർ അനുകൂലികളും വ്യാപകമായാണ് ആ പോസ്റ്റർ പ്രചരിപ്പിച്ചത്. ഇപ്പോഴിതാ, അതിന് മറുപടിയെന്നവിധം ശശി തരൂർ എംപി മറ്റൊരു പോസ്റ്റർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

മോദിയുടെ ചെവിയിൽ പിടിച്ച് ശ്രീരാമൻ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രമാണ് തരൂർ പങ്കുവച്ചിരിക്കുന്നത്. യാതൊരു അടിക്കുറിപ്പും ഇല്ലാതെയാണ് തരൂരിന്റെ പോസ്റ്റ്. പങ്കുവച്ച് നിമിഷങ്ങൾക്കകം പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്.

അയോധ്യ ഭൂമിപൂജ നടന്ന ദിവസം ശ്രീരാമൻ നീതിയുടെ പ്രതീകമാണെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചിരുന്നു. ശ്രീരാമൻ നീതിയുടെയും ന്യായത്തിന്റെയും ധാർമിക ധൈര്യത്തിന്റെയും പ്രതീകമാണ്. ഈ കെട്ടകാലത്ത് ഇത്തരം മൂല്യങ്ങൾ വളരെയധികം ആവശ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ശ്രീരാം പ്രഭു എല്ലാവർക്കുമുള്ള നീതി, നീതിപൂർവകമായ പെരുമാറ്റം, എല്ലാ കാര്യങ്ങളിലും നീതി, ഉറപ്പ്, ധാർമ്മിക കൃത്യത, ധൈര്യം എന്നിവയുടെ പ്രതീകമാണ്. ഈ ഇരുണ്ട കാലഘട്ടത്തിൽ ശ്രീരാമന്റെ മൂല്യങ്ങൾ വളരെയധികം അനിവാര്യമാണ്. അവ ദേശത്തുടനീളം വ്യാപിച്ചാൽ, രാമ രാജ്യം എന്നത് വർഗീയതയുടെ വിജയമായിരിക്കില്ല. ജയ് ശ്രീറാം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ശ്രീരാമൻ എല്ലാവരിലുമുണ്ട്. അയോദ്ധ്യയിലെ ചടങ്ങുകൾ ദേശീയ ഐക്യവും സാഹോദര്യവും സാംസ്‌കാരിക തനിമയും ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്നായിരുന്നു പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചത്.

അയോധ്യ രാമക്ഷേത്രത്തിലൂടെ ഭഗവാൻ ശ്രീരാമന്റെ സന്ദേശവും അനുഗ്രഹവും ഇതിലൂടെ എല്ലായിടത്തും എത്തുമെന്നും അവർ ആശംസിച്ചു.ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധു രാമ എന്ന പേരിന്റെ സാരാംശം. രാമൻ എല്ലാവരിലുമുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിൽ ഭഗവാൻ രാമനും, സീത മാതാവും, രാമായണവുമെല്ലാം ഇഴുകിച്ചേർന്നിരിക്കുന്നതാണ്. രാമായണത്തിലെ കഥകൾ നമ്മളെ സാംസ്‌കാരികവും മതപരവുമായ പല കാര്യങ്ങളേയും ഓർമ്മിപ്പിക്കുന്നതാണ്. ആയിരത്തോളം വർഷങ്ങളായി ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

 

Posted by Shashi Tharoor on Saturday, August 8, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP