Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ തികഞ്ഞ പരാജയം; ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അഖിലേഷ് യാദവ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ തികഞ്ഞ പരാജയം; ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അഖിലേഷ് യാദവ്

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ തികഞ്ഞ പരാജയമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ തങ്ങൾ പരാജയമാണെന്ന് യുപിയിലെ ബിജെപി സർക്കാർ തെളിയിച്ചെന്ന് അദ്ദേഹം പറയുന്നു. കോവിഡ് രോ​ഗികൾക്ക് കൃത്യമായ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാർ കഴിവില്ലാത്തവരും നിസ്സഹായരുമാണെന്ന് അഖിലേഷ് യാദവ് പത്രപ്രസ്താവനയിൽ കുറ്റപ്പെടുത്തി.

സ്ഥിതി ​ഗതികൾ നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് നോ ടെസ്റ്റ്, നോ കേസ് തന്ത്രം സ്വീകരിച്ചത്. ഉത്തർപ്രദേശ് സർക്കാരും കേന്ദ്രസർക്കാരും വെറും അവകാശ വാദങ്ങൾ ഉന്നയിക്കുകയാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. സമാജ് വാദി പാർട്ടി മുമ്പ് പൂർത്തിയാക്കിയ പ്രവർത്തനങ്ങളുടെ റിബൺ മുറിക്കൽ മാത്രമാണ് യോ​ഗി ആദിത്യനാഥ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'ഉദ്യോ​ഗസ്ഥർ, പൊലീസ് ഉദ്യോ​ഗസ്ഥർ, ജുഡീഷ്യൽ അം​ഗങ്ങൾ, ബാങ്ക് ഉദ്യോ​ഗസ്ഥർ, വിദ്യാഭ്യാസ ആരോ​ഗ്യ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ കൊറോണ വൈറസിന്റെ ഇരകളായി മാറിയിരിക്കുന്നു. ഇത് വളരെയധികം ആശങ്കാജനകമാണ്. രോ​ഗികൾക്ക് മരുന്നുകളോ ചികിത്സയോ ലഭിക്കുന്നില്ല. ഭരണപരാജയം മൂലം ഇനിയും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ട്.' അഖിലേഷ് യാദവ് പറഞ്ഞു.

1,18,038 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2028 പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. 46177 കേസുകളാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. 69833 പേർ കോവിഡ് രോ​ഗത്തിൽ നിന്നും മുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP