Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ ഫോറം കുവൈത്ത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

സോഷ്യൽ ഫോറം കുവൈത്ത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത്: കുവൈത്തിലെ കോവിഡ് 19 രോഗ ബാധിതർക്ക് ആശ്വാസമായി ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കൊറോണ പശ്ചാത്തലത്തിൽ ആവശ്യക്കാർ കൂടിയ സാഹചര്യത്തിലാണ് സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സോഷ്യൽ ഫോറം ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രത്യേക ബാച്ചുകളാക്കി രക്തദാതാക്കളെ എത്തിച്ചുകൊണ്ട് രക്തധാന ക്യാമ്പിന്റെ ക്രമീകരണങ്ങൾ നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും കോവിഡ് സുരക്ഷാ ക്രമീകരണം ഒരുക്കുകയും ചെയ്തിരുന്നു.

ലോക് ഡൗൺ സമയത്തും രക്തം ആവശ്യമായ നിരവധി രോഗികൾക്ക് സോഷ്യൽ ഫോറം രക്തദാനം ചെയ്തിരുന്നു. നൂറിൽ പരം ആളുകൾ പങ്കെടുത്ത രക്തദാനക്യാമ്പിന് ജാബിരിയ ബ്ലഡ് ബാങ്കിലെ ഡോ. അസ്മ റാഫാത്തിനോടപ്പം ഇന്ത്യൻ സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് അസ് ലം, സെക്രട്ടറി സയ്യിദ് ബുഖാരി തങ്ങൾ, ഖലീൽ, മൊയ്തീൻ കോയ, അസ്സീം, മുഹമ്മദ് ഷാ, ശിഹാബ്, നൗഷാദ് എന്നിവരും നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP