Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതാശ്വാസ വിതരണത്തിൽ മുഖ്യമന്ത്രി വിവേചനം കാട്ടി; പെട്ടിമുടി ദുന്തത്തിൽ മരിച്ചവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം തീരെ ചെറുത്; അന്നന്നത്തെ അന്നത്തിന് വേണ്ടി കൂലിവേല ചെയ്യുന്ന പട്ടിണി പാവങ്ങളാണ് അവിടെ മരണപ്പെട്ടത്; അവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകാൻ സർക്കാർ തയ്യാറാകണം; സർക്കാർ ദുരിതാശ്വാസ പ്രഖ്യാപനം വെറും വാചാടോപമെന്നും മുല്ലപ്പള്ളി

ദുരിതാശ്വാസ വിതരണത്തിൽ മുഖ്യമന്ത്രി വിവേചനം കാട്ടി; പെട്ടിമുടി ദുന്തത്തിൽ മരിച്ചവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം തീരെ ചെറുത്; അന്നന്നത്തെ അന്നത്തിന് വേണ്ടി കൂലിവേല ചെയ്യുന്ന പട്ടിണി പാവങ്ങളാണ് അവിടെ മരണപ്പെട്ടത്; അവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകാൻ സർക്കാർ തയ്യാറാകണം; സർക്കാർ ദുരിതാശ്വാസ പ്രഖ്യാപനം വെറും വാചാടോപമെന്നും മുല്ലപ്പള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രഖ്യാപനം വെറും വാചോടാപമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.മൂന്നാർ രാജമലയിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ നിരവധി മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞത്.

2018മുതലുണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും ദുരിതമനുഭവിക്കുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ പലർക്കും ലഭ്യമായിട്ടില്ല. 2019ലെ പ്രളയത്തിൽ തകർന്ന നിലമ്പൂരിനെ വീണ്ടെടുക്കാൻ തയ്യാറാക്കിയ 'റീ ബിൽഡ് നിലമ്പൂർ പദ്ധതി'ജലരേഖയായി. കവളപ്പാറ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ കുട്ടികളും പ്രായമായവരുൾപ്പെടെ 31 കുടുംബങ്ങളായി 76 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ ഇപ്പോഴും കഴിയുന്നത്.

ഇവരുടെ പ്രയാസങ്ങൾക്കും കണ്ണീരിനും പരിഹാരം കാണാത്ത സർക്കാരാണ് മറ്റൊരു ദുരന്തം അഭിമുഖീകരിക്കുമ്പോൾ ധനസഹായ വാഗ്ദാനവുമായി വരുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്.കേരളം പ്രതിസന്ധിയിലായപ്പോഴെല്ലാം സുമനസുകളായ മലയാളികൾ കൈയയ്യച്ചാണ് സർക്കാരിനെ സഹായിച്ചത്. പ്രളയത്തിൽ ലോകത്ത് എല്ലായിടത്ത് നിന്നും ശേഖരിച്ച പണത്തിന്റെ കണക്കുപോലും ഇതുവരെ കേരള ജനതയെ അറിയിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പലയിടത്തും സിപിഎമ്മുകാർ പ്രളയഫണ്ട് മോഷണവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകൾ നേരിടുകയാണ്.

ദുരിതാശ്വാസ വിതരണത്തിൽ മുഖ്യമന്ത്രി വിവേചനം കാട്ടി. പെട്ടിമുടി ദുന്തത്തിൽ മരിച്ചവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം തീരെ ചെറുതാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി കൂലിവേല ചെയ്യുന്ന പട്ടിണി പാവങ്ങളാണ് അവിടെ മരണപ്പെട്ടത്. അതുകൊണ്ട് തന്നെ അവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP