Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കണം: സേവ് കേരള ബ്രിഗേഡ്

സ്വന്തം ലേഖകൻ

മുല്ലപെരിയാർ ഡാമിലെ ജലനിരപ്പിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വളരെ വൈരുദ്ധ്യമുള്ള റിപ്പോർട്ടുകളാണ് മാധ്യമങ്ങളിൽ വന്നതെന്നും,ഇപ്പോഴത്തെ ആശങ്കാകുലമായ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ഡാമിലെയും ജലനിരപ്പ് കൃത്യമായി സമയാസമയം അറിയിക്കുന്നത് പോലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പും,തുറന്നു വിടാനുള്ള സാധ്യതകളെ ക്കുറിച്ചും കൃത്യതയോടെ ജനങ്ങളെ അറിയിക്കാനുള്ള സംവിധാനമുണ്ടാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് സേവ് കേരള ബ്രിഗേഡ് ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് 07-08-2020ന് സേവ് കേരള ബ്രിഗേഡ് ജനറൽ സെക്രട്ടറി അമൃതാപ്രീതം മുഖ്യമന്ത്രിക്കും, വൈദ്യുതി, ജലസേചന വകുപ്പ് മന്ത്രിമാർക്കും കത്തയച്ചിരുന്നു. അതിവൃഷ്ടിയും വെള്ളപ്പൊക്കവും തുടർക്കഥയാകുന്ന സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിൽ നിരീക്ഷണം കാര്യക്ഷമമാക്കുവാൻ കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ മോണിറ്ററിങ് സംവിധാനം സ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിലവിലെ സാഹചര്യം പരിഗണിച്ചു 130 അടിയിലേക്ക് താഴ്‌ത്തണം എന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ:റസ്സൽ ജോയ് 25/07/20 ൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസ് ഈ മാസം 24 ന് പരിഗണിക്കാനിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP