Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം.ജി സർവ്വകലാശാലാ തെരെഞ്ഞെടുപ്പ്: എം.എസ്.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ

എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനക്കുള്ളിൽ നിന്ന് രൂക്ഷ വിമർശനം ഉയരുന്നു. നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പ്‌കേട് കൊണ്ടാണ് കഴിഞ്ഞ കാലങ്ങളിൽ എം.എസ്.എഫ് ന് മികച്ച വിജയം നേടാൻ കഴിഞിരുന്ന എം.ജി സർവ്വകലാശാലയിൽ തെരെഞ്ഞെടുപ്പ് പോലും അറിയാത്ത തരത്തിലേക്ക് സ്ംഘടനയെ എത്തിച്ചതെന്ന് എം.എസ്.എഫ് പ്രവർത്തകർ ആരോപിക്കുന്നു.ജൂലായ് 8ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പ്രകാരം ആഗ്സ്റ്റ് 3 ആയിരുന്നു സെനറ്റ് തെരെഞ്ഞെടുപ്പിന് നോമിനേഷൻ നൽകാനുള്ള അവസാന തിയ്യതി.എന്നാൽ തെരെഞ്ഞെടുപ്പ് വിജ്ഞാപനം അറിഞ്ഞില്ല എന്ന കാരണത്താൽ നോമിനേഷൻ സമർപ്പിച്ചില്ല എന്ന് പറഞ്ഞ് കൈ കഴുകുകയാണ് എം.എസ്.എഫ് നേതൃത്വം.ഇത് സംഘടനക്കുള്ളിൽ വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചത്.

5 മാസങ്ങൾക്ക് മുമ്പ് ഒട്ടേറെ പൊട്ടിത്തെറികൾക്ക് ശേഷമാണ് പി.കെ നവാസ് പ്രസിഡണ്ടും ലത്തീഫ് തുറയൂർ ജന:സെക്രട്ടറിയുമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്.എന്നാൽ കമ്മിറ്റി രൂപീകരിച്ച് 5 മാസം കഴിഞ്ഞിട്ടും ജില്ലകളുടെ നിരീക്ഷകന്മാരെയോ യൂണിവേഴ്‌സിറ്റി ചുമതലകളോ നൽകാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. കമ്മിറ്റി രൂപീകരിച്ച് മസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന പ്രവർത്തക പോലും രൂപീകരിക്കാത്തത് സംസ്ഥാന പ്രസിഡണ്ടിന്റെ പിടിവാശിയാണെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്. താൻ സാദിഖലി ശിഹാബ് തങ്ങളുടെ നോമിനിയാണെന്നും തന്റെ താൽപര്യത്തിനനുസരിച്ചേ സംഘടന മുന്നോട്ട് പോകൂ എന്ന സംസ്ഥാന പ്രസിഡണ്ടിന്റെ ധിക്കാരമാണ് 5 മാസം പിന്നിട്ടിട്ടും സംഘടനാ ചുമതലകൾ വിഭജിച്ച് നൽകാനോ പ്രവർത്തക സമിതി രൂപീകരിക്കാനോ കഴിയാത്തതെന്ന് വിമർശ്ശനം ഉയരുന്നുണ്ട്.സംസ്ഥാന വിങ് കൺവീനർമ്മാരെ പ്രഖ്യാപിക്കാത്തതിനും കാരണം സംസ്ഥാന പ്രസിഡണ്ടിന്റെ പിടിവാശിയാണെന്നാൺ സംഘടനക്കുള്ളിലെ സംസാരം.

വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ടായിരിക്കെയാണ് പി.കെ നവാസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ആയത്. എന്നാൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ആയി 5 മാസം പിന്നിട്ടിട്ടും യൂത്ത് ലീഗ് പ്രസിഡണ്ട് പദവി ഒഴിഞ്ഞിട്ടില്ല എന്നുള്ളതും സംഘടനക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.സ്വന്തം ഇമേജ് വർദ്ധിപ്പിക്കുന്നതിലും പബ്ലിസിറ്റിയിലും മാത്രമാണ് സംസ്ഥാന ഭാരവാഹികൾക്ക് താൽപര്യമെന്നും വിമർശ്ശനം ഉയർന്നിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള നിലപാടുകൾക്കിടയിൽ ജന:സെക്രട്ടറി ലത്തീഫ് തുറയൂരിന് സംഘടന ചലിപ്പിക്കാൻ കഴിയുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. എം.എസ്.എഫിനകത്ത് മാനേജ്മന്റ് ക്വാട്ട നിർത്തലാക്കണമെന്ന് സോഷ്യൽ മീഡിയയിൽ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം വരും ദിവസങ്ങളിൽ മുസ്ലിം ലീഗ് രാഷ്ട്രീയത്തിനകത്ത് വലിയ ചർച്ചയാകാനിടയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP