Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിദ്ദയിൽ കൊറോണ ബാധിച്ച് ആരോഗ്യ പ്രവർത്തകയും ന്യുമോണിയ മൂലം കഫ്റ്റീരിയ ജീവനക്കാരനും മരണപ്പെട്ടു; ജിദ്ദയിൽ തന്നെ സംസ്‌കരിക്കും

ജിദ്ദയിൽ കൊറോണ ബാധിച്ച് ആരോഗ്യ പ്രവർത്തകയും ന്യുമോണിയ മൂലം കഫ്റ്റീരിയ ജീവനക്കാരനും മരണപ്പെട്ടു; ജിദ്ദയിൽ തന്നെ സംസ്‌കരിക്കും

അക്‌ബർ പൊന്നാനി

ജിദ്ദ: ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കഴിഞ്ഞ ദിവസം ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. യുവതിയായ ഒരു ആരോഗ്യ പ്രവർത്തകയും കഫറ്റീരിയയിൽ ജോലി ചെയ്യുന്ന മറ്റൊരാളുമാണ് മരിച്ചത്. രണ്ടു പേരുടെയും മൃതദേഹങ്ങൾ ജിദ്ദയിൽ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മലപ്പുറം, പഴയ ചന്തക്കുന്നിൽ താമസിക്കുന്ന മുക്കണ്ണൻ അബ്ദുൽ നാസർ (60) ആണ് ന്യുമോണിയ മൂലം മരണപ്പെട്ടത്. രണ്ടാഴ്ചയായി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അബ്ദുൽ നാസർ. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

അഹമ്മദ് കുട്ടി - ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ, മക്കൾ: അജ്മൽ, ഷാനവാസ്, ജംഷീർ, റംഷീന. സഹോദരൻ ഷൗക്കത്ത് ജിദ്ദയിലുണ്ട്.

ഇരുപത് വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായ അബ്ദുൽ നാസർ ജിദ്ദ കിലോ മൂന്നിൽ പ്രവർത്തിക്കുന്ന ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു. ഖബറടക്കത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നു.

ജിദ്ദാ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള യുവതി മരണ ആരോഗ്യ പ്രവർത്തക. കൊല്ലം, കുണ്ടറ, കൊടുവിള സ്വദേശിനി സെന്റ് ജോർജ്ജ് ഭവൻ പുത്തൻവീട്ടിൽ ജോർജ് കുട്ടി - മറിയാമ്മ ദമ്പതികളുടെ മകൾ സൂസൻ ജോർജ്ജ് (38) ആണ് മരിച്ചത്. വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ അന്ത്യം. കൊറോണയ്ക്ക് ചികിത്സയിലായിരുന്ന ഇവരെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

പന്ത്രണ്ടു പന്ത്രണ്ട് വർഷമായി ജിദ്ദാ നാഷണൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു സൂസൻ ജോർജ്. ദുബൈയിലുള്ള ബിനു ആണ് ഭർത്താവ്. മകൾ: ഷെറിൻ. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP