Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ വിമാനാപകടം, മൂന്നാർ രാജമലയിലെ മണ്ണിടിച്ചിൽ എന്നിവയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഖത്തർ ഇൻകാസിന്റെ ആദരാഞ്ജലികൾ

സ്വന്തം ലേഖകൻ

ദോഹ: പ്രവാസികളെയും വഹിച്ചുള്ള വിമാനം കരിപ്പൂരിൽ അപകടത്തിൽ പെട്ടതിനെ കുറിച്ചുള്ള വാർത്തകൾ വളരെ ദുഃഖത്തോടെയാണു പ്രവാസ ലോകം ശ്രവിച്ചത്. ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്നവർ, വിസ കാലാവധി അവസാനിച്ചവർ, നാട്ടിൽ കുടുങ്ങിയ കുടുംബത്തെ കാണാൻ പുറപ്പെട്ടവർ എന്നിങ്ങനെ അടിയന്തിരമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ അപകടത്തിൽ പെട്ടത് വേദനയുളവാക്കുന്നതാണെന്ന് ഇൻകാസ് ഖത്തർ പ്രസ്ഥാവനയിൽ സൂചിപ്പിച്ചു. കോവിഡ് ദുരിത കാലത്ത് ആശ്വാസ തീരമണിയാൻ, പുതിയൊരു ജീവിതം തുടങ്ങാൻ കാത്തിരുന്നവരെ എതിരേറ്റത് ദുരന്തമായിരുന്നുവെന്നത് പ്രവാസികളെ ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തിയെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല പറഞ്ഞു. 

കൂടാതെ, മൂന്നാറിലെ രാജമലയിൽ നിന്നും സുഖകരമല്ലാത്ത വാർത്തയാണു ശ്രവിക്കാൻ കഴിഞ്ഞത്. നിരവധി ആളുകൾക്ക് മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടുവെന്നത് അങ്ങേയറ്റം പ്രയാസകരമാണെന്ന് പ്രസ്ഥാവനയിൽ ചൂണ്ടികാണിച്ചു.

ഉറ്റവരെ നഷ്ടപ്പെട്ട മുഴുവൻ പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഇൻകാസും ഖത്തറും പങ്ക് ചേരുന്നുവെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല പ്രസ്ഥാവനയിൽ സൂചിപ്പിച്ചു. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

വിമാന അപകടത്തിലും, മണ്ണിടിച്ചിലിലും ചലനമറ്റവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവരെ ഇൻകാസ് ഖത്തർ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ സമീർ ഏറാമല. ആരുടെയും അനുമോദനം പ്രതീക്ഷിക്കാതെ, കോവിഡ് മഹാമാരി ബാധിക്കുമോ എന്ന് പോലും നോക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ കേരളത്തിന്റെ നന്മയാണു പ്രതിനിധാനം ചെയ്യുന്നത്. ലോകത്തിനു മുമ്പിൽ തന്നെ മാതൃകയായ രക്ഷാപ്രവർത്തനമാണു കരിപ്പൂരിലും രാജമലയിലും നടന്നതെന്ന് പ്രസ്ഥാവനയിൽ പറഞ്ഞു.

ആംബുലൻസുകൾ പോലും കാത്തിരിക്കാതെ, നാട്ടുകാരുടെ വാഹനങ്ങളിൽ തന്നെ ഏറ്റവുമടുത്ത ആശുപത്രിയിലേക്ക് അപകടത്തിൽ പെട്ടവരെ എത്തിക്കാൻ നാട്ടുകാർ മൽസരിക്കുകയായിരുന്നു എന്നാണു ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നതെന്ന് സമീർ ഏറാമല സൂചിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനു സ്വന്തം ജീവിതം പോലും തൃണവൽക്കരിച്ച് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ മുഴുവൻ നാട്ടുകാരും ആദരം അർഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP