Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രൗഢമായി ഐ സി എഫ് 'സല്യൂഡസ്'

പ്രൗഢമായി ഐ സി എഫ് 'സല്യൂഡസ്'

സ്വന്തം ലേഖകൻ

മനാമ: കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത ചടങ്ങ് 'സല്യൂഡസ്' പ്രൗഢമായി. ഭരണരംഗത്തുള്ളവരും പ്രാസ്ഥാനിക നേതാക്കളുമടക്കം ആയിരങ്ങളാണ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി ഒരുക്കിയ വെബ്ബിനാറിൽ സംബന്ധിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിച്ച പതിനായിരങ്ങൾക്ക് ഐ സി എഫ് കോവിഡ് കാലത്ത് സേവനമെത്തിച്ചിരുന്നു. സഊദി, യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നടന്ന വിപുലമായ സാന്ത്വന പ്രവർത്തനങ്ങൾക്ക് സമൂഹം നൽകിയ സ്‌നേഹവായ്‌പ്പിന്റെ വേദികൂടിയായി മാറി ഓൺലൈൻ സമ്മേളനം.

ഐ സി എഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവൻ പോലും പണയപ്പെടുത്തി സേവന പ്രവർത്തന രംഗത്ത് നിന്ന് പ്രവർത്തിച്ച ഐ സി എഫ്, ലോകമെമ്പാടുമുള്ള പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സേവനത്തിനു ഏതെങ്കിലും തരത്തിലുള്ള ലാഭേച്ഛ കണ്ടുകൊണ്ടുള്ള പ്രവർത്തനമായിരുന്നില്ല അവരുടെ പ്രവർത്തനം.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ആമുഖ ഭാഷണം നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ അഭിവാദ്യ പ്രഭാഷണം നടത്തി. സഹജീവികളെ വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനേക്കാൾ മഹത്തരമായ മറ്റൊരു പ്രവർത്തനമില്ലെന്നും അതാണ് ജീവിത വിജയത്തിനുള്ള മാർഗമെന്നും കാന്തപുരം പറഞ്ഞു.

കൊറോണ വ്യാപനം വലിയ രീതിയിൽ ബാധിതരായവരെ സംരക്ഷിക്കാൻ ഇന്ത്യൻ ഭരണകൂടങ്ങളും എംബസികളും പകച്ചു നിന്നപ്പോൾ ഐ സി എഫ് ദുരന്തമുഖത്തേക്ക് എടുത്തുചാടി നടത്തിയ പ്രവർത്തനം ഒരിക്കലും കേരളത്തിനും കേരളീയർക്കും വിസ്മരിക്കാനാവാത്തതാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

യു എ ഇ നാഷണൽ കൗൺസിൽ അംഗവും വത്വനി അൽ ഇമാറാത്ത് എക്‌സിക്യു്ട്ടീവ് ഡയറക്ടറുമായ ദിറാർ ബൽഹൂൽ അൽ ഫലാസി, നോർക്ക റൂട്‌സ് ഡയറക്ടർമാരായ ഒ.വി. മുസ്തഫ യു എ ഇ, സി വി. റപ്പായ് ഖത്തർ, അജിത് കുമാർ കുവൈത്ത്, ലോക കേരള സഭ അംഗം വി.കെ. റഊഫ് സൗദി, ഇന്റർനാഷണൽ ഗാന്ധിയൻ തോട്‌സ് ചെയർമാൻ എൻ.ഒ. ഉമ്മൻ ഒമാൻ, പ്രവാസി കമ്മീഷൻ മെമ്പർ സുബൈർ കണ്ണൂർ ബഹ്‌റൈൻ, ഡോ. മുഹമ്മദ് കാസിം ദുബൈ, ഐ സി എഫ് ഗൾഫ് കൗൺസിൽ ഭാരവാഹികളായ സയ്യിദ് ഹബീബ് കോയ തങ്ങൾ, നിസാർ സഖാഫി ഒമാൻ, അലവി സഖാഫി തെഞ്ചേരി, മുജീബ് എ ആർ നഗർ തുടങ്ങിയവർ പ്രസംഗിച്ചു.

കോവിഡ് കാലത്ത് സംഘടനക്ക് സഹായമായി പ്രവർത്തിച്ച വിവിധ സഹകാരികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറിവണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, യു സി അബ്ദുൽ മജീദ്, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ജനറൽ സെക്രട്ടറി മജീദ് കക്കാട്, കേരള മുസ്ലിം ജമാഅത് പ്രവാസി സെൽ കൺവീനർ മുഹമ്മദ് പറവൂർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരി, ഐ സി എഫ് ജി സി സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട്, വൈസ് പ്രസിഡന്റ് കരീം ഹാജി മേമുണ്ട, ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP