Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തെഴുതാൻ കാരണമായത് ജോലി പോയതും തന്റെ വാഹനം അപകടത്തിൽപ്പെട്ടതും; മറ്റു ചിലരും പ്രേരിപ്പിച്ചു; മാർക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് കുമ്പനാട്ടെ ആശുപത്രിയിൽ പീഡനമെന്ന പരാതി പിൻവലിച്ച് ഡ്രൈവർ എബി; പരാതി പിൻവലിച്ചത് പൊലീസ് കേസ് ഭയന്നൈന്ന് സൂചന; വിവാദം അവസാനിപ്പിക്കണമെന്നും അഭ്യർത്ഥന

കത്തെഴുതാൻ കാരണമായത് ജോലി പോയതും തന്റെ വാഹനം അപകടത്തിൽപ്പെട്ടതും; മറ്റു ചിലരും പ്രേരിപ്പിച്ചു; മാർക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് കുമ്പനാട്ടെ ആശുപത്രിയിൽ പീഡനമെന്ന പരാതി പിൻവലിച്ച് ഡ്രൈവർ എബി; പരാതി പിൻവലിച്ചത് പൊലീസ് കേസ് ഭയന്നൈന്ന് സൂചന; വിവാദം അവസാനിപ്പിക്കണമെന്നും അഭ്യർത്ഥന

ശ്രീലാൽ വാസുദേവൻ

തിരുവല്ല: മാർത്തോമ്മ സഭയിലെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പീഡനം അനുഭവിക്കുകയാണെന്നുള്ള ആരോപണം ഡ്രൈവർ എബി ജെ. ഏബ്രഹാം നിരുപാധികം പിൻവലിച്ചു. സഭാധികൃതർ പൊലീസിൽ കേസു കൊടുക്കുകയും സമ്മർദമേറുകയും ചെയ്തതോടെയാണ് എബി മാപ്പപേക്ഷ എഴുതി നൽകിയത്.

തന്റെ ജോലി പോയതു കൊണ്ടുള്ള മനോവിഷമത്തിലാണ് ഇത്തരമൊരു കത്തെഴുതിയത് എന്നും അത് പിൻവലിച്ച് മാപ്പു പറയുന്നുവെന്നും എബി അറിയിച്ചു. മാർ ക്രിസോസ്റ്റം പീഡനം അനുഭവിക്കുന്നുവെന്ന എബിയുടെ വെളിപ്പെടുത്തൽ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എബി മാർത്തോമ്മ സഭാധ്യക്ഷന് ചിത്രം സഹിതം നൽകിയ കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാധ്യമങ്ങൾ അത് വാർത്തയാക്കുക കൂടി ചെയ്തതോടെ സഭാ നേതൃത്വം പ്രതിക്കൂട്ടിലായി.

സഭ എബിക്കെതിരേ നിയമപരമായി നീങ്ങാൻ തീരുമാനിച്ചതോടെ വിവാദം പുതിയ തലത്തിലെത്തി. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ എബിക്കെതിരേ പൊലീസിൽ പരാതിയും നൽകി. അതു വരെ ആരോപണത്തിൽ ഉറച്ചു നിന്നിരുന്ന എബി പൊലീസ് കേസ് വന്നതോടെ പിന്മാറി. ചില ഭാഗങ്ങളിൽ നിന്നും ഇയാൾക്കെതിരേ ഭീഷണിയും ഉയർന്നുവത്രേ. എന്തായാലും ഇപ്പോൾ ആളാം പ്രതി മാപ്പപേക്ഷ എഴുതി വിടുകയാണ് എബി.

സഭ അധികാരികൾക്കും മാധ്യമങ്ങൾക്കുമെല്ലാം സ്വന്തം നിലയിൽ മാപ്പപേക്ഷ എഴുതി അയയ്ക്കുകയാണ് ഇയാൾ ചെയ്യുന്നത്. തന്നെ ഡ്രൈവർ ജോലിയിൽ നിന്ന് ജൂലൈ 31 ന് പിരിച്ചു വിട്ടതും തന്റെ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത മൂലമുള്ള മനോവിഷമവും കാരണമാണ് ഇങ്ങനെ ഒരു തെറ്റായ പ്രചാരണം നടത്തേണ്ടി വന്നത് എന്നാണ് എബിയുടെ മാപ്പപേക്ഷയിൽ പറയുന്നത്. താൻ മെത്രാപ്പൊലീത്തയ്ക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു.

അത് സഭയ്ക്കും നേതൃത്വത്തിനും കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിക്കും മാനഹാനി വരുത്തി വച്ചു. ആ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം വാസ്തവ വിരുദ്ധമാണ്. പ്രത്യേകിച്ചും മെത്രാപ്പൊലീത്തയ്ക്ക് ഭക്ഷണം എത്തിക്കുന്നത് ആംബുലൻസിലാണെന്നുള്ള കാര്യം. തന്റെ തൊഴിൽ നഷ്ടമായതിലുള്ള മനോവേദനയിൽ നിന്നാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായത്. അത് മൂലം സഭയ്ക്കും വലിയ മെത്രാപ്പൊലീത്ത തിരുമേനിക്കും ഉണ്ടായ വിഷമത്തിലും ദുഃഖത്തിലും മാപ്പപേക്ഷിക്കുന്നുവെന്നാണ് എബിയുടെ കുറിപ്പ്.

ചില ആളുകൾ പ്രേരിപ്പിച്ചതു കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത് എന്ന് എബി പ്രത്യേകം പറയുന്നുണ്ട്. സഭാധ്യക്ഷന് നൽകിയ കത്തും എബി പിൻവലിക്കുന്നു. ഇതോടു കൂടി ഈ വിവാദ ചർച്ചകൾ എല്ലാം അവസാനിപ്പിക്കണമെന്നും എബി ആവശ്യപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP