Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആത്മനിർഭർ ഭാരത് നൈപുണ്യ പദ്ധതിയിൽ രജിസറ്റർ ചെയ്തത് 24 ലക്ഷം പേർ; തൊഴിൽ ലഭിച്ചത് അയ്യായിരം പേർക്ക് മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആത്മനിർഭർ ഭാരത് നൈപുണ്യ പദ്ധതിയിൽ 24 ലക്ഷം മറുനാടൻ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും തൊഴിൽ കിട്ടിയത് വെറും അയ്യായിരം പേർക്കു മാത്രം. തൊഴിൽകാര്യ പാർലമെന്ററി സമിതിക്കു മുമ്പാകെ കേന്ദ്ര നൈപുണ്യശേഷി-സംരഭകത്വ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്കു തിരിച്ചുപോയ തൊഴിലാളികൾക്ക് വീണ്ടും തൊഴിലവസരമൊരുക്കാൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചതാണ് പദ്ധതി. ഇപ്പോഴത്തെ മെല്ലെപ്പോക്കുനയത്തിൽ പാർലമെന്ററി സമിതി അതൃപ്തി പ്രകടിപ്പിച്ചു. തൊഴിലാളികളുടെ സ്ഥിതി വിവരിച്ച് ഉടൻ റിപ്പോർട്ടു സമർപ്പിക്കുമെന്ന് സമിതി അധ്യക്ഷൻ ഭർതൃഹരി മെഹ്താബ് പറഞ്ഞു.

നാടുകളിൽ തിരിച്ചെത്തിയ തൊഴിലാളികളെ ആത്മനിർഭർ സ്‌കിൽഡ് എംപ്ലോയീ എംപ്ലോയർ മാപ്പിങ് (അസീം) പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. വിവരശേഖരണം നടത്തി നൈപുണ്യമനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. കോവിഡിനെ തുടർന്ന് രാജ്യത്തെ 116 ജില്ലകളിലായി 24 ലക്ഷം പേർ തിരിച്ചെത്തി. അസീം പോർട്ടലിൽ 2.1 ലക്ഷം തൊഴിലുകൾ പ്രസിദ്ധീകരിച്ചു. 5000 പേർക്കു മാത്രമേ ജോലി ലഭിച്ചിട്ടുള്ളൂവെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ജില്ലാ ഭരണകൂടത്തിനാണ് തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കേണ്ട ചുമതല. ഇവിടെ സംഭവിച്ചിട്ടുള്ള പാളിച്ചയാണ് തൊഴിൽ ലഭ്യമായവരുടെ എണ്ണം കുറഞ്ഞതിന്റെ കാരണമെന്നാണ് പാർലമെന്ററി സമിതിയുടെ വിലയിരുത്തൽ. തൊഴിലാളികൾക്കുള്ള പരിശീലനവും കാര്യമായി നൽകിയിട്ടില്ല. ഇതിനായി സർക്കാർ നീക്കിവെച്ച തുകയും പര്യാപ്തമല്ല. -സമിതി വിലയിരുത്തി. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കീഴിലുള്ള തൊഴിലവസരങ്ങൾ മൂന്നുമടങ്ങ് വർധിപ്പിച്ചതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സമിതിക്കുമുമ്പാകെ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP