Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി വിദേശയാത്ര പതിവ്; കസ്റ്റംസ് വലയിലായപ്പോൾ പൊളിഞ്ഞത് സ്വർണം കടത്താനുള്ള ശ്രമവും; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി വിദേശയാത്ര പതിവാക്കിയ യുവാവ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ പിടിയിലായി. കാസർകോട് ബന്തടുക്ക സ്വദേശി അബ്ദുൾഹമീദ് (38) ആണ് കോഴിക്കോട് വിമാനത്താവള എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. തുടർന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാൾ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 46,000 ഇന്ത്യൻ രൂപയും 19,000 സൗദി റിയാലും കണ്ടെടുത്തു.

എയർഇന്ത്യ വിമാനത്തിൽ ഷാർജയിലേക്കു പോകാനാണ് ഇയാൾ കരിപ്പൂരെത്തിയത്. എമിഗ്രേഷൻ പരിശോധനയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി കണ്ടെത്തി. ജൂലായ് 20-ന് ഇയാൾ കരിപ്പൂർവഴി ഷാർജയിലേക്ക് യാത്ര ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.

സാധാരണഗതിയിൽ വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുന്നവർ 14 ദിവസം ചുരുങ്ങിയത് ഓരോയിടത്തും ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. ഷാർജയിലോ കേരളത്തിലോ ഇയാൾ ക്വാറന്റീനിൽ കഴിഞ്ഞിട്ടുമില്ല. 2020 മാർച്ച് 31 വരെ വിദേശത്തുകഴിഞ്ഞ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് വന്ദേ ഭാരത് മിഷൻ . കള്ളക്കടത്തിന്റെ കാരിയറാവാനാണ് തുടർച്ചയായി ഗൾഫിലേക്കും തിരിച്ചും യാത്രചെയ്തതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി അറിയുന്നു. എമിഗ്രേഷൻ വിഭാഗത്തിന്റെ പരാതിയിൽ ഇയാൾക്കെതിരേ കരിപ്പൂർ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP